CAA Protest

’ എല്ലാ സംശയങ്ങളും തീര്‍ത്ത് തരാം’; ഷഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്ന വനിതകളോട് ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രസര്‍ക്കാര്‍

THE CUE

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ ബാഗില്‍ സമരം നടത്തുന്ന സ്ത്രീകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ കഴിഞ്ഞ രണ്ട് മാസമായി സ്ത്രീകളുടെ നേതൃത്വത്തില്‍ ഷഹീന്‍ ബാഗില്‍ സമരം നടക്കുകയാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രതിഷേധക്കാരുമായി സംസാരിക്കാനും സിഎഎയ്‌ക്കെതിരായ അവരുടെ സംശയങ്ങള്‍ നീക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തു. എല്ലാ സംശയങ്ങളും തീര്‍ക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ ചര്‍ച്ചയ്ക്ക് ചട്ടക്കൂട് വേണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഷഹീന്‍ ബാഗിലെ പ്രതിഷേധം നിലവിലെ സംവിധാനത്തെ തകര്‍ക്കാനാണെന്ന് കഴിഞ്ഞ ദിവസം രവിശങ്കര്‍ പ്രസാദ് ആരോപിച്ചിരുന്നു. സമാധാനം ആഗ്രഹിക്കുന്ന ഭൂരിപക്ഷത്തെ ന്യൂനപക്ഷം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. നിയമം അംഗീകരിക്കാത്തവര്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടത്. നരേന്ദ്രമോദിയോടുള്ള വിരോധമാണ് പ്രതിഷേധത്തിന് പിന്നിലെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചിരുന്നു.

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

ചിരിപ്പൂരം ഒരുക്കി മലയാളത്തിന്റെ വിന്റേജ് യൂത്തന്മാർ, 'ധീരൻ' ജൂലൈ 4 ന് തിയറ്ററുകളിൽ

'Vismaya Mohanlal' എന്ന് എഴുതിയിരിക്കുന്നത് ലാലേട്ടൻ തന്നെ: അനീഷ് ഗോപാൽ അഭിമുഖം

ഷൂട്ട് ചെയ്യുന്ന സമയത്ത് പോലും 'ഹിസ് ഹൈനസ് അബ്ധുള്ള'യുടെ ക്ലൈമാക്സ് എഴുതിയിട്ടില്ലായിരുന്നു: ജഗദീഷ്

SCROLL FOR NEXT