CAA Protest

പൗരത്വനിയമം: പ്രക്ഷോഭം തുടരുന്നു; യെച്ചൂരിയും ഡി രാജയും അറസ്റ്റില്‍; ‘രാജ്യത്ത് പൊലീസ് രാജ്’

THE CUE

പൗരത്വനിയമത്തിനെതിരെ രാജ്യസ്ഥലത്താനത്ത് പ്രതിഷേധം നടത്തിയ ഇടതുപാര്‍ട്ടി നേതാക്കളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സിപിഐ നേതാവ് ആനി രാജ എന്നിവരടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. രാജ്യത്ത് പൊലീസ് രാജാണ് നിലനില്‍ക്കുന്നതെന്ന് യെച്ചൂരി അറസ്റ്റ് വരിക്കവേ മാധ്യമങ്ങളോട് പ്രതികരിച്ചു. രാജ്യത്തെ ജനാധിപത്യം ദുരിതത്തിലാണെന്ന് ഡി രാജ പറഞ്ഞു.

ചെങ്കോട്ടയിലേക്കുള്ള പ്രതിഷേധ മാര്‍ച്ചിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. മാര്‍ച്ച് തടയാനായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് നിരവധി പേരാണ് ബാരക്കമ്പ റോഡില്‍ സംഘടിച്ചത്. ഇവിടെ വെച്ച് നേതാക്കളെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത പൊലീസ് മോശമായാണ് പെരുമാറിയതെന്ന് വിമര്‍ശനമുണ്ട്. ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പൗരത്വനിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം തുടരുകയാണ്. ഗുജറാത്തിലേയും ഉത്തര്‍പ്രദേശിലേയും തമിഴ്‌നാട്ടിലേയും കര്‍ണാടകയിലേയും വിവിധ നഗരങ്ങളില്‍ റാലിക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബംഗളൂരുവില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിന് പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്രഗുഹയെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. ഗാന്ധിയുടെ ചിത്രമുള്ള പോസ്റ്റര്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിനാണ് പൊലീസ് തന്നെ അറസ്റ്റ് ചെയ്തതെന്ന് രാമചന്ദ്ര ഗുഹ പ്രതികരിച്ചു. മാധ്യമങ്ങളോടും പ്രതിഷേധക്കാരോടുമായി സംസാരിക്കവേ രാമചന്ദ്രഗുഹയെ പോലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. പ്രതിഷേധ സ്ഥലത്ത് നിന്ന് മുപ്പതോളം പേരെ പൊലീസ് ബലം പ്രയോഗിച്ച് ബസിലേക്ക് കയറ്റുന്നതായും ദൃശ്യങ്ങളിലുണ്ട്. പ്രതിഷേധിച്ചവരെ പൊലീസ് കയ്യേറ്റം ചെയ്തെന്നും അവര്‍ പറയുന്നു. പ്രതിഷേധ മുന്നറിയിപ്പിനെ തുടര്‍ന്ന് കര്‍ണാടകയില്‍ ബുധനാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നിരോധനാജ്ഞ മറികടന്ന് പ്രതിഷേധം സംഘടിപ്പിച്ചെന്ന് കാട്ടിയാണ് രാമചന്ദ്ര ഗുഹ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT