CAA Protest

പൗരത്വ ഭേദഗതി നിയമം: മോദി സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ നിന്ന് വിട്ടുനിന്ന് പ്രമുഖ താരങ്ങള്‍ 

THE CUE

പൗരത്വ നിയമ ഭേദഗതിയില്‍ ബോളിവുഡ് താരങ്ങളുടെ പിന്തുണ നേടുക എന്ന ലക്ഷ്യവുമായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് വിട്ടു നിന്ന് പ്രമുഖ താരങ്ങള്‍. മുംബൈയിലെ ഒരു ഹോട്ടലില്‍ കനത്ത പോലീസ് സുരക്ഷയിലായിരുന്നു കഴിഞ്ഞ ദിവസം മീറ്റിങ് സംഘടിപ്പിച്ചത്. താരങ്ങള്‍ക്കൊപ്പം പ്രമുഖ സംവിധായകരും നിര്‍മാതാക്കളെയുമാണ് മീറ്റിങിനായി ക്ഷണിച്ചിരുന്നത്. ബോളിവുഡിലെ പരമാവധി താരങ്ങളെ ഉള്‍പ്പെടുത്തി പിന്തുണയുറപ്പിക്കാന്‍ ശ്രമിച്ച മോദി സര്‍ക്കാരിന് പക്ഷെ തിരിച്ചടിയായി പല താരങ്ങളും മീറ്റിങില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

ഫര്‍ഹാന്‍ അക്തര്‍, റിച്ച ചന്ദ, ജാവേദ് അക്തര്‍, കബീര്‍ ഖാന്‍, കരണ്‍ ജോഹര്‍ തുടങ്ങിയവര്‍ക്ക് മീറ്റിങിലേക്കുള്ള ക്ഷണം ലഭിച്ചിരുന്നുവെങ്കിലും ഇവരാരും യോഗത്തില്‍ പങ്കെടുത്തില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് നേരത്തെ നിലപാട് വ്യക്തമാക്കിയ സ്വര ഭാസ്‌കര്‍, അനുഭവ് സിന്‍ഹ, അനുരാഗ് കശ്യപ് തുടങ്ങിയവര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

സിബിഎഫ്‌സി മേധാവി പ്രസൂണ്‍ ജോഷി, നിര്‍മാതാക്കളായ റിതേഷ് സിദ്വാനി, ബൂഷണ്‍ കുമാര്‍, സംവിധായകനായ അഭിഷേക് കപൂര്‍, നടന്‍ രണ്‍വീര്‍ ഷോരെ, സംവിധായകന്‍ കുനാല്‍ കോഹ്ലി, തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നടപടി അഭിനന്ദാര്‍ഹമെന്നാണ് മീറ്റിങിന് ശേഷം രണ്‍വീര്‍ ഷോരെ പ്രതികരിച്ചത്. യോഗസമയത്ത് ഹോട്ടലിന് പുറത്ത് കേന്ദ്രസര്‍ക്കാരിനും ബോളിവുഡ് താരങ്ങള്‍ക്കുമെതിരായ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധക്കാര്‍ തമ്പടിച്ചിരുന്നു. നിങ്ങള്‍ നിങ്ങളുടെ അരാധകരെ നിരാശരാക്കരുത്, ഞങ്ങള്‍ നിങ്ങളെ കാണുന്നുണ്ട് തുടങ്ങിയ വാചകങ്ങളായിരുന്നു പ്ലക്കാര്‍ഡില്‍ ഉണ്ടായിരുന്നത്.

കഴിഞ്ഞ ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബോളിവുഡ് താരങ്ങളും തമ്മിലുള്ള മീറ്റിങ് സംഘടിപ്പിച്ച നിര്‍മാതാവ് മഹാവീര്‍ ജെയിന്‍ തന്നെയായിരുന്നു ഇത്തവണയും മീറ്റിങിന്റെ സംഘാടകന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രമന്ത്രി പീയുഷ് ഗോയലിനെ കൂടാതെ ബിജെപി വൈസ് പ്രസിഡന്റ് ബൈജയന്ത് ജെയ് പാണ്ടയും താരങ്ങള്‍ക്കൊപ്പമുള്ള മീറ്റിങില്‍ പങ്കെടുത്തിരുന്നു.

'സത്യത്തിൽ ഞാൻ അല്ല ഇവരാണ് ചത്താ പച്ചയുടെ എനർജി'; മമ്മൂട്ടി ക്യു സ്റ്റുഡിയോ ‘The M Factor’ ഇവന്റിൽ

‘ദക്ഷിണയാനം’ സംഗീത സായാഹ്‌നം ഇന്ന്

‘15 ലക്ഷം പ്രതിഫലം ചോദിച്ചതിനാൽ നിർമ്മാതാവാണ് ഹരീഷിനെ എആർഎം സിനിമയിൽ നിന്ന് മാറ്റിയത്’; ബാദുഷ

ദുബായിലെ 'കുന്നംകുളം പെരുന്നാള്‍' ആസിഫലി ഉദ്ഘാടനം ചെയ്യും

ജോജുവും ലിജോമോളും പ്രധാന വേഷങ്ങളിലെത്തുന്ന 'അജ:സുന്ദരി'; നിർമ്മാണം, ഛായാഗ്രഹണം ആഷിഖ് അബു

SCROLL FOR NEXT