CAA Protest

മംഗളുരു വെടിവെപ്പ്: പൊലീസിന് വീഴ്ച; അതിക്രമം മറയ്ക്കാന്‍ നിരപരാധികളെ കുടുക്കണോയെന്ന് ഹൈക്കോടതി

മംഗളുരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പുണ്ടായതില്‍ കര്‍ണാടക പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചു. സിഎഎ വിരുദ്ധ സമരത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത മുഴുവനാളുകള്‍ക്കും കര്‍ണാടക ഹൈക്കോടതി ജാമ്യം നല്‍കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൊലീസ് നടത്തിയ അതിക്രമം മറയ്ക്കാന്‍ നിരപരാധികളെ കുടുക്കുകയാണോ വേണ്ടതെന്ന് കോടതി ചോദിച്ചു. കലാപം നടത്തിയെന്നും പൊതുമുതല്‍ നശിപ്പിച്ചുവെന്നും ആരോപിച്ച് നിരവധി പേരെയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. ആള്‍ക്കൂട്ടത്തിന് നേരെ നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍ പങ്കുണ്ടോയെന്നതിന് തെളിവ് ഹാജരാക്കിയിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ദുരുദ്ദേശപരമായ അന്വേഷണമാണ് നടന്നത്. നിഷ്പക്ഷമല്ലായിരുന്നുവെന്നും കോടതി വ്യക്തമാക്കി.

ഡിസംബര്‍ 19നാണ് മംഗളുരു വെടിവെപ്പ് നടന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ മംഗളുരു പൊലീസ് നേരിട്ട രീതി വലിയ വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. മേഖലയില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം തടഞ്ഞുവെച്ചിരുന്നു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT