CAA Protest

‘അഭിനേതാവ് എന്നതിനേക്കാള്‍ ഇന്ത്യന്‍ പൗര’; പ്രതിഷേധത്തിന്റെ പേരില്‍ മോശം അഭിപ്രായം വന്നാലും കാര്യമാക്കില്ലെന്ന് നിമിഷ സജയന്‍

THE CUE

അഭിനേതാവ് എന്നതിനേക്കാള്‍ ഇന്ത്യന്‍ പൗരയാണെന്ന് ബോധ്യം കൊണ്ടാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതെന്ന് നടി നിമിഷ സജയന്‍. പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്. അത് വ്യക്തിപരമായ കാര്യമാണെന്നും നിമിഷ സജയന്‍ കൗമുദിയോട് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുണ്ടാകുന്ന കാര്യങ്ങള്‍ നാടിന്റെ സമാധാനം നഷ്‌പ്പെടുത്തുകയാണ്. ഇത് വേദനിപ്പിക്കുന്നതാണ്. എല്ലാവരും തുല്യരാകുന്ന കാലമാണ് ആഗ്രഹിക്കുന്നത്. ഒരുമയോടെ നില്‍ക്കാന്‍ കഴിയണമെന്നും നിമിഷ സജയന്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിലപാട് വ്യക്തമാക്കി കൊണ്ട് തന്നെയാണ് എറണാകുളത്തെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്. കലാകാരന്‍മാര്‍ ഇത്തരം പ്രതിഷേധങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാറുണ്ട്. സമൂഹത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിവില്ലാത്തവരാണ് മാറി നില്‍ക്കുന്നത്. ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധിക്കാന്‍ തയ്യാറായതില്‍ സന്തോഷമുണ്ട് . തിരിക്കുള്ള സമയത്ത് എല്ലാവര്‍ക്കും ഇതിന്റെ ഭാഗമാകാന്‍ കഴിയണമെന്നില്ല.

പ്രതിഷേധിക്കുന്നതിന്റെ പേരില്‍ എന്ത് മോശം അഭിപ്രായമുണ്ടായാലും താനത് കാര്യമാക്കില്ല. സത്യസന്ധമായി പെരുമാറാനാണ് താന്‍ പഠിച്ചിട്ടുള്ളതെന്നും നിമിഷ സജയന്‍ വ്യക്തമാക്കി.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT