News n Views

ഉദ്യോഗസ്ഥരെ ബാറ്റുകൊണ്ട് മര്‍ദ്ദിച്ച് ബിജെപി എംഎല്‍എ ; ദേഷ്യത്തില്‍ ചെയ്തത് ഓര്‍മ്മയില്ലെന്ന് മാധ്യമങ്ങളോട് 

THE CUE

കൃത്യനിര്‍വ്വഹണത്തിനെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ക്രിക്കറ്റ് ബാറ്റുകൊണ്ട് മര്‍ദ്ദിച്ച് ബിജെപി എംഎല്‍എ. മധ്യപ്രദേശിലെ ഇന്‍ഡോര്‍ - 3 ല്‍ നിന്നുള്ള എംഎല്‍എ ആകാശ് വിജയവര്‍ഗീയയാണ് ബാറ്റുകൊണ്ട് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചത്. മധ്യപ്രദേശ് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗീയയുടെ മകനാണ് ആകാശ്. കയ്യേറ്റമൊഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ ഇയാള്‍ ബാറ്റുകൊണ്ട് പ്രഹരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്.

ഗാഞ്ചി കോമ്പൗണ്ടില്‍ തകര്‍ന്നുവീഴാറായ കെട്ടിടം പൊളിച്ചുമാറ്റാനെത്തിയതായിരുന്നു ഉദ്യോഗസ്ഥര്‍. കാലവര്‍ഷത്തിന് മുന്‍പ് അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുകയെന്ന നടപടിയുടെ ഭാഗമായാണ് ധീരേന്ദ്ര ബ്യാസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം എത്തിയത്. പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ചാണ് ഉദ്യോഗസ്ഥര്‍ ഇതിന് സന്നദ്ധരായത്. ഉദ്യോഗസ്ഥ സംഘം എത്തിയതോടെ ആകാശും അനുകൂലികളും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു.

ആകാശ് ബാറ്റുമായി ഉദ്യോഗസ്ഥരെ പിന്‍തുടര്‍ന്നെത്തി മര്‍ദ്ദിച്ചു. 10 മിനിട്ടുകൊണ്ട് സ്ഥലം വിടണമെന്നും ഇല്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രദേശത്ത് ഇതോടെ സംഘര്‍ഷാവസ്ഥയായി. ഏറെ പണിപ്പെട്ടാണ് ആകാശിന്റെ ആക്രമണത്തില്‍ നിന്ന് പൊലീസ്, ഉദ്യോഗസ്ഥ സംഘത്തെ രക്ഷിച്ചത്. ഉദ്യോഗസ്ഥരും പ്രദേശവാസികളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുകയെന്നത് തന്റെ ഉത്തരവാദിത്വമാണ്.

ഞാന്‍ എല്ലാ നടപടികളും സ്വീകരിച്ചുവരികയായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ അഭ്യര്‍ത്ഥന മാനിക്കാതെ ഗുണ്ടായിസം കാണിക്കുകയാണെന്ന് ആകാശ് ആരോപിച്ചു. ഭയങ്കര ദേഷ്യത്തിലായിരുന്നുവെന്നും എന്തൊക്കയാണ് ചെയ്തതെന്ന് ഓര്‍മ്മയില്ലന്നും ആകാശ് മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും എംഎല്‍എയ്ക്കും അനുകൂലികള്‍ക്കുമെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

ധന്വന്തരിയുടെ ആദ്യ അന്താരാഷ്ട്ര കേന്ദ്രം ദുബായില്‍ തുടങ്ങി

റോഷൻ മാത്യുവും സെറിൻ ശിഹാബും പ്രധാന വേഷങ്ങളിൽ; 'ഇത്തിരി നേര’ത്തിന്റെ ടീസർ റിലീസ് ചെയ്തു

ലോകയുടെ വിജയം കാണുമ്പോൾ വലിയ സന്തോഷം, ചിത്രം കണ്ടിട്ട് കല്യാണിക്ക് മെസ്സേജ് അയച്ചിരുന്നു: മമിത ബൈജു

'മലയാളികളെ മോശമായി ചിത്രീകരിച്ചു എന്ന് കരുതുന്നില്ല'; 'പരംസുന്ദരി' ട്രോളുകളിൽ രഞ്ജി പണിക്കർ

Prithviraj in BEAST MODE; കിടിലൻ ഗ്ലിംപ്സ് വീഡിയോയുമായി 'ഖലീഫ' ടീം

SCROLL FOR NEXT