News n Views

വ്യാഴാഴ്ചത്തെ കോടതി ഉത്തരവ് നിര്‍ണായകം, ബിനോയ് കോടിയേരിക്കെതിരെ ബലാല്‍സംഗക്കുറ്റം നിലനില്‍ക്കുമെന്ന് പോലീസ്

THE CUE

ബിനോയ് കോടിയേരിക്കെതിരെ ബലാല്‍സംഗക്കുറ്റം നിലനില്‍ക്കുമെന്നും വിദേശത്തേക്ക് കടന്നോ എന്നാണ് ഇപ്പോള്‍ അന്വേഷിക്കുന്നതെന്നും മുംബൈ പോലീസ്. ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ ഒളിവില്‍ കഴിയുന്ന ബിനോയ് കോടിയേരിക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ബിനോയ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ മുംബൈ സെഷന്‍സ് കോടതി ഉത്തരവ് വ്യാഴാഴ്ചയുണ്ടാകും. ജാമ്യം ലഭിച്ചില്ലെങ്കില്‍ ബിനോയ് വിദേശത്തേക്ക് കടന്നേക്കുമെന്നാണ് മുംബൈ പോലീസ് വിലയിരുത്തല്‍. മുംബൈ ഡിസിപി മഞ്ജുനാഥ് ഷിന്‍ഡേ ഏഷ്യാനെറ്റ് ന്യൂസിനോടാണ് അന്വേഷണത്തെക്കുറിച്ച് പറഞ്ഞത്.

കണ്ണൂരിലും തിരുവനന്തപുരത്തും തിരച്ചില്‍ നടത്തിയെങ്കിലും ബിനോയ് കോടിയേരിയെ കണ്ടെത്താന്‍ മുംബൈ പോലീസിന് സാധിച്ചിരുന്നില്ല. മുന്‍കൂര്‍ ജാമ്യം തേടി പോലീസ് അന്വേഷണത്തോട് സഹകരിക്കാനാണ് ബിനോയിയുടെ തീരുമാനമെന്നറിയുന്നു. അറസ്റ്റിന് കോടതിയുടെ വിലക്കില്ലെങ്കിലും കോടതി തീരുമാനം വരും വരെ അറസ്റ്റ് വേണ്ടെന്നായിരുന്നു പൊലീസ് തീരുമാനം. ബിനോയ് രാജ്യം വിടുന്നത് തടയാന്‍ വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

വെനസ്വേലയില്‍ നില്‍ക്കില്ല, ട്രംപിന്റെ ദൃഷ്ടി മറ്റു ചില രാജ്യങ്ങളിലേക്കും; ലക്ഷ്യമെന്ത്?

ദൃശ്യം 3 ക്ക് മുന്നേ മറ്റൊരു ജീത്തു ജോസഫ് ത്രില്ലർ; ‘വലതുവശത്തെ കള്ളൻ' ടീസർ

ദൃശ്യം 3 ഏപ്രിൽ ആദ്യവാരം റിലീസ്, വലിയ പ്രതീക്ഷകളില്ലാതെ ചിത്രം തിയറ്ററിൽ കാണാം: ജീത്തു ജോസഫ്

ആസിഫ് അലിയും വിജയരാഘവനും പ്രധാന വേഷത്തിൽ, അടുത്ത ചിത്രം ബോബി-സഞ്ജയ് ടീമിന്റെ സ്ക്രിപ്റ്റിൽ: ജിസ് ജോയ്

A world where science meets silence ; 'അനോമി' പുതിയ പോസ്റ്റർ പുറത്ത്

SCROLL FOR NEXT