News n Views

ബാബ്‌റി മസ്ജിദ്: വിധി അടുത്ത ആഴ്ച; ചീഫ് ജസ്റ്റിസ് സുരക്ഷ വിലയിരുത്തും

THE CUE

ബാബ്‌റി മസ്ജിദ് കേസില്‍ സുപ്രീംകോടതി വിധി അടുത്ത ആഴ്ചയുണ്ടാകും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അവസാന പ്രവൃത്തിദിവസമായ നവംബര്‍ 15ന് മുമ്പായി വിധിയുണ്ടാകും. 2010ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിലാണ് സുപ്രീംകോടതി വിധി പറയുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്ന ശബരിമല, റഫാല്‍ കേസുകളിലെയും വിധി ഈ ദിവസങ്ങളിലുണ്ടാകും.

സുരക്ഷാ മുന്നൊരുക്കങ്ങള്‍ ചീഫ് ജസ്റ്റിസ് വിലയിരുത്തും. ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും ചേംബറില്‍ വിളിച്ചുവരുത്തിയാണ് മുന്നൊരുക്കങ്ങളും ക്രമസമാധാന നിലയും വിലയിരുത്തുക. തര്‍ക്കഭൂമിക്കും സമീപപ്രദേശങ്ങളിലും കര്‍ശനമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചതിനെതിരായ പുനഃപരിശോധനാ ഹര്‍ജികളും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗബെഞ്ച് വാദം കേട്ടിരുന്നു. റഫാലില്‍ സുപ്രീംകോടതി വിധി ചോദ്യംചെയ്തുള്ള ഹര്‍ജികളിലാണ് വിധി പറയേണ്ടത്. അടുത്ത ബുധന്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ഈ കേസുകളിലെ നിര്‍ണായക വിധികള്‍ ഉണ്ടാകും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

SCROLL FOR NEXT