ഐ.എഫ്.എഫ്.കെ: സിനിമകളുടെ തെരഞ്ഞെടുപ്പിനെതിരെ വീണ്ടും ഗുരുതര ആരോപണം

ഐ.എഫ്.എഫ്.കെ: സിനിമകളുടെ തെരഞ്ഞെടുപ്പിനെതിരെ വീണ്ടും ഗുരുതര ആരോപണം

കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് സിനിമ തെരഞ്ഞെടുത്തതില്‍ ക്രമക്കേട് ഉണ്ടായെന്ന് വീണ്ടും ആരോപണം. സാമൂഹിക പ്രവര്‍ത്തക സുനിത കൃഷ്ണനും സംവിധായകന്‍ രാജേഷ് ടച്ച് റിവരും ആണ് കേരള ചലച്ചിത്ര അക്കാദമിക്കെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുന്നത്. ഐ എഫ് എഫ് കെയിലേക്ക് അയച്ച തങ്ങളുടെ സിനിമ കാണാന്‍ സെലക്ഷന്‍ കമ്മിറ്റി തയ്യാറായില്ല എന്ന് ഇരുവരും പറയുന്നു.

വിമിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമില്‍ നിന്ന് സെലക്ഷന് വേണ്ടി സിനിമ കണ്ടില്ലെന്നതിന്റെ തെളിവും സ്‌ക്രീന്‍ ഷോട്ട് ആയി സുനിത ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറിനും ടാഗ് ചെയ്താണ് സുനിതയുടെ ട്വീറ്റ്.

രാജേഷ് ടച്ച്‌റിവര്‍ സംവിധാനം ചെയ്ത ‘രക്തം’ എന്ന സിനിമയുടെ നിര്‍മ്മാതാവ് ആണ് സുനിത കൃഷ്ണന്‍. നേരത്തെ ബംഗാളി സംവിധായകന്‍ ഇന്ദ്രാസിസ് ആചാര്യയും ഇതേ ആരോപണം ഉന്നയിച്ചിരുന്നു.

അയച്ചു കൊടുത്ത വിമിയോ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ ലിങ്ക് പരിശോധിച്ചപ്പോള്‍ ചിത്രം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്ടില്ലെന്ന് വ്യക്തമായതായി ഇന്ദ്രസിസ് ആചാര്യ പറഞ്ഞിരുന്നു. സെപ്റ്റംബര്‍ 19ന് ചിത്രം കണ്ടുവെന്നാണ് അക്കാദമി ഭാരവാഹികള്‍ അറിയിച്ചത്. ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ഒറിജിനല്‍ ലിങ്ക് വഴി മാത്രമേ കാണാന്‍ കഴിയുകയുള്ളു.വിമിയോവില്‍ നിന്നുള്ള നോട്ടിഫിക്കേഷന്‍ തനിക്ക് ലഭിച്ചിട്ടില്ലെന്നും ഇന്ദ്രസിസ് ആചാര്യ വ്യക്തമാക്കിയിരുന്നു.

ഐ.എഫ്.എഫ്.കെ: സിനിമകളുടെ തെരഞ്ഞെടുപ്പിനെതിരെ വീണ്ടും ഗുരുതര ആരോപണം
ഐഎഫ്എഫ്‌കെ: ‘തെരഞ്ഞടുപ്പില്‍ ക്രമക്കേട്, സെലക്ഷന് യോഗ്യതയുള്ളവര്‍ വേണം’, ഹൈക്കോടതിയെ സമീപിക്കാന്‍ ചലച്ചിത്രകൂട്ടായ്മ

മലയാളം സിനിമകളുടെ തെരഞ്ഞെടുപ്പില്‍ നിയമവിരുദ്ധ നടപടികളും ക്രമക്കേടുമാണ് നടന്നതെന്ന് സംവിധായകന്‍ സന്തോഷ് ബാബുസേനും ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി നിയമനടപടി സ്വീകരിക്കുമെന്നും റിഫോം ദ ഐഎഫ്എഫ്‌കെ എന്ന ചലച്ചിത്രകൂട്ടായ്മ അറിയിച്ചിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in