News n Views

ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസിന് സാധ്യത, മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും

THE CUE

ബിഹാര്‍ സ്വദേശിയായ യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് സൂചന. രണ്ട് ദിവസമായി കണ്ണൂരിലുള്ള മുംബൈ ഓഷിവാര പൊലീസ് സംഘം വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. കോടിയേരിയിലുള്ള ബിനോയിയുടെ വീട് അടച്ചിട്ടതിനാല്‍ ഓഷിവാര സ്‌റ്റേഷനില്‍ ഹാജരാകാന്‍ തൊട്ടടുത്ത വീട്ടില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബിനോയിയുടെ പിതാവും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ തലശേരിയിലെ വീട്ടിലാണ് പോലീസ് ബുധനാഴ്ച എത്തിയിരുന്നത്.

അറസ്റ്റ് അടക്കമുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്നും സൂചനകളുണ്ട്. ബിനോയിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് മുംബൈ പോലീസിന്റെ വാദം. യുവതി ഫോണ്‍ കോള്‍ റെക്കോര്‍ഡുകള്‍. ഇരുവരും ഒരുമിച്ചുള്ള വീഡിയോകള്‍, ഫോട്ടോകള്‍ എന്നിവ കൈമാറിയിട്ടുണ്ട്. ഈ രേഖകളുടെ ആധികാരികത പരിശോധിക്കാന്‍ ഫൊറന്‍സിക് ടെസ്റ്റിന് വിധേയമാക്കും.

കണ്ണൂര്‍ എസ്പിയുമായി കൂടിക്കാഴ്ച നടത്തിയ സംഘം ബിനോയ് കോടിയേരി യുവതിക്കെതിരെ നല്‍കി പരാതിയുടെ വിശദാംശങ്ങള്‍ മനസിലാക്കി. എകെജി സെന്ററിലുള്ള കോടിയേരി ബാലകൃഷ്ണന്‍ താമസിക്കുന്ന ഫ്‌ളാറ്റിന്റെ വിലാസമാണ് യുവതി ബിനോയിക്കെതിരെയുള്ള പരാതിയില്‍ നല്‍കിയിരിക്കുന്നത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT