Around us

'എന്തിന് നിനക്ക് സല്യൂട്ട്, ചെരിപ്പ് കൊണ്ട് സല്യൂട്ട് തരാം'; സുരേഷ് ഗോപിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിക്കെതിരെ 'ചെരുപ്പ് സല്യൂട്ട്' പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം തൃശൂരിലെത്തിയ സുരേഷ് ഗോപി എസ്.ഐയെ വിളിച്ച് വരുത്തി സല്യൂട്ട് ചെയ്യിപ്പിച്ചിരുന്നു. ഈ നടപടിക്കെതിരയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.

പാലക്കാട് അഞ്ച് വിളക്കില്‍, സുരേഷ് ഗോപിയുടെ മുഖംമൂടി അണിഞ്ഞെത്തിയ പ്രവര്‍ത്തകന് ചെരുപ്പ് കൊണ്ട് സല്യൂട്ട് നല്‍കി. യൂത്ത് കോണ്‍ഗ്രസ് പാലക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു വ്യത്യസ്ത പ്രതിഷേധം. 'സുരേഷ് ഗോപിക്ക് ചെരിപ്പ്യൂട്ട്' എന്ന ബാനറുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്.

'നാണം കെട്ട സുരേഷ് ഗോപി, എന്തിന് നിനക്ക് സല്യൂട്ട്', തുടങ്ങിയ മുദ്രാവാക്യങ്ങളുമായായിരുന്നു പ്രതിഷേധം. പലകാര്യങ്ങളിലും അഭിപ്രായവ്യത്യാസമുണ്ടെങ്കിലും, രാജ്യത്ത് തന്നെ അഭിമാനമായ ഒരു സംവിധാനമാണ് കേരള പൊലീസ്. ആദരവ് ജനങ്ങള്‍ അറിഞ്ഞ് തരേണ്ടതാണ്. അത് ചോദിച്ച് വാങ്ങുന്നതിനെ ഉളുപ്പില്ലായ്മ എന്നാണ് പറയുന്നത്. രാജ്യസഭാ എം.പിയാണെന്ന കാര്യം സുരേഷ് ഗോപി മറന്ന് പോവുകയാണ്. എം.പിയെ സല്യൂട്ട് ചെയ്യാന്‍ നിലവില്‍ ചട്ടമില്ലെന്നും, ഈ രീതി തുടര്‍ന്നാല്‍ പൊലീസുകാര്‍ക്ക് മറ്റ് ജോലികള്‍ ചെയ്യാന്‍ സമയമുണ്ടാവില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

അതേസമയം ജനപ്രതിനിധി സല്യൂട്ട് അര്‍ഹിക്കുന്നുവെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. രാജ്യത്തെ സംവിധാനം കേരളവും പിന്തുടരണം. പൊലീസ് അസോസിയേഷന്‍ രാഷ്ട്രീയം കളിക്കരുത്. അല്ലെങ്കില്‍ സല്യൂട്ട് നല്‍കുക എന്ന സംവിധാനം തന്നെ നിര്‍ത്തലാക്കണം. എം.പിക്ക് സല്യൂട്ട് പാടില്ലെന്ന് ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടോ എന്നും സുരേഷ് ഗോപി എം.പി ചോദിച്ചു.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT