Around us

തന്നെയും മക്കളെയും ഉപേക്ഷിച്ച് കടന്ന ഭര്‍ത്താവിനെ ടിക് ടോക്കിലൂടെ കണ്ടെത്തി തിരിച്ചെത്തിച്ച് ഭാര്യ 

THE CUE

കുടുംബത്തെ ഉപേക്ഷിച്ചുപോയ ഭര്‍ത്താവിനെ ടിക് ടോക്കിലൂടെ കണ്ടെത്തി യുവതി. തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശി സുരേഷാണ് ഭാര്യ ജയപ്രദയെയും രണ്ട് മക്കളെയും 2016 ല്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. ഭര്‍ത്താവിനെ കണ്ടെത്താനായി ജയപ്രദ അന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷിച്ചെങ്കിലും സുരേഷിനെ കണ്ടെത്താനായില്ല. മൂന്ന് വര്‍ഷത്തോളമായി സുരേഷിനെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല.

എന്നാല്‍ കുറച്ചുനാളുകള്‍ക്ക് മുന്‍പ് ജയപ്രദയുടെ ഒരു ബന്ധു യുവാവിനെ ഒരു ടിക് ടോക് വീഡിയോയില്‍ തിരിച്ചറിഞ്ഞു. ശേഷം ജയപ്രദയെ കാണിച്ച് ഇത് സുരേഷാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ജയപ്രദ പൊലീസിനെ വിവരമറിയിച്ചു. ഇതോടെ ഇയാളെ പൊലീസ് ഹൊസൂറില്‍ നിന്ന് കണ്ടെത്തി. വീട്ടിലുണ്ടായ ചില പ്രശ്‌നങ്ങള തുടര്‍ന്നാണ് നാടുവിട്ടതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ഹൊസൂറില്‍ മെക്കാനിക്കായി ജോലി നോക്കുകയായിരുന്നു.

ഇവിടെ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുമായി അടുപ്പത്തിലുമായിരുന്നു. ഇവരോടൊപ്പമുള്ള ടിക് ടോക് വീഡിയോയിലാണ് സുരേഷ് പ്രത്യക്ഷപ്പെട്ടത്. ഇതേ തുടര്‍ന്ന് പൊലീസ്,ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ വഴി നീങ്ങി സുരേഷിനെ കണ്ടെത്തുകയായിരുന്നു. പൊലീസ് സുരേഷിനും ജയപ്രദയ്ക്കും കൗണ്‍സിലിംഗ് ലഭ്യമാക്കി വീട്ടിലേക്ക് അയച്ചു.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT