Around us

‘ജനുവരി രണ്ടിന് ശബരിമലയിലേക്ക്’; സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബിന്ദു അമ്മിണി

THE CUE

ജനുവരി രണ്ടിന് ശബരിമലയില്‍ പോകുമെന്ന് ബിന്ദു അമ്മിണി. പൊലീസ് നിന്ന് സംരക്ഷണം ലഭിക്കിമെന്ന് പ്രതീക്ഷയില്ലാത്തതിനാല്‍ സുപ്രീംകോടതിയെ സമീപിക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കൊപ്പമായിരിക്കും യാത്രയെന്നും ബിന്ദു അമ്മിണി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജനുവരി രണ്ടിനാണ് ബിന്ദു ശബരിമലയില്‍ പോയത്. നവോത്ഥാന കേരള സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തലായിരിക്കും സ്ത്രീകള്‍ ശബരമില കയറുകയെന്നും ബിന്ദു അറിയിച്ചു.

ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കൊപ്പം ചൊവ്വാഴ്ച ശബരിമലയില്‍ പോകാന്‍ ബിന്ദു അമ്മിണിയും എത്തിയിരുന്നു. തിങ്കളാഴ്ച സെക്രട്ടറിയേറ്റിലെത്തി മന്ത്രി എ കെ ബാലനുമായി കൂടിക്കാഴ്ച നടത്തിയാണ് ശബരിമല കയറാന്‍ തീരുമാനിച്ചതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. ഇത് ബിന്ദു തള്ളി. ആദിവാസികളുമായി ബന്ധപ്പെട്ട വിഷയം ശ്രദ്ധയില്‍പ്പെടുത്താനാണ് മന്ത്രിയുടെ ഓഫീസില്‍ പോയതെന്ന് ബിന്ദു വ്യക്തമാക്കി.

ഇന്നലെ എറണാകുളം കമ്മിഷണറുടെ ഓഫീസിന് മുന്നില്‍ വെച്ച് അഖിലേന്ത്യാ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകന്‍ ശ്രീനാഥ് പദ്മനാഭന്‍ ബിന്ദുവിന്റെ മുഖത്ത് മുളക് സ്‌പ്രേ ചെയ്തിരുന്നു. മുഖത്ത് പൊള്ളലേറ്റ ബിന്ദുവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT