അഫ്ഗാനില്‍ കീഴടങ്ങിയ ഐഎസ് പ്രവര്‍ത്തകരില്‍ ആറ്റുകാല്‍ സ്വദേശി നിമിഷയും , വിവരം ലഭിച്ചതായി അമ്മ ബിന്ദു

അഫ്ഗാനില്‍ കീഴടങ്ങിയ ഐഎസ് പ്രവര്‍ത്തകരില്‍ ആറ്റുകാല്‍ സ്വദേശി നിമിഷയും , വിവരം ലഭിച്ചതായി അമ്മ ബിന്ദു

അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകരില്‍ തന്റെ മകള്‍ നിമിഷയും ഭര്‍ത്താവും കുഞ്ഞുമുണ്ടെന്ന് വിവരം ലഭിച്ചതായി തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശി ബിന്ദു. സേനയ്ക്ക് മുന്‍പാകെ കീഴടങ്ങിയ 900 പേരില്‍ നിമിഷയും കുടുംബവുമുണ്ടെന്ന് ബിന്ദുവിനെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ഓസ്‌ട്രേലിയന്‍ മാധ്യമം കൈമാറിയ ചിത്രങ്ങളിലൂടെയാണ് ഇവരെ തിരിച്ചറിഞ്ഞതെന്ന് ബിന്ദു പറയുന്നു. നിമിഷയ്‌ക്കൊപ്പം ഭര്‍ത്താവ് ഈസ, മകള്‍ മൂന്നുവയസ്സുകാരി ഉമ്മുക്കുല്‍സു എന്നിവരുണ്ടെന്നാണ് ഇവര്‍ക്ക് ലഭിച്ച വിവരം. കുറേ ചിത്രങ്ങള്‍ ലഭിച്ചെന്നും ഒന്നില്‍ മരുമകനെയും പേരക്കുട്ടിയെയും തിരിച്ചറിഞ്ഞെന്നും ബിന്ദു വ്യക്തമാക്കുന്നു.

അഫ്ഗാനില്‍ കീഴടങ്ങിയ ഐഎസ് പ്രവര്‍ത്തകരില്‍ ആറ്റുകാല്‍ സ്വദേശി നിമിഷയും , വിവരം ലഭിച്ചതായി അമ്മ ബിന്ദു
ബിന്ദുവിനെതിരായ ആക്രമണത്തില്‍ പരിഹാസവുമായി എം എം മണി; സ്ത്രീശാക്തീകരണ നവോത്ഥാനത്തിന്റെ ലേറ്റസ്റ്റ് അവസ്ഥയെന്ന് വിടി ബല്‍റാം

എന്നാല്‍ മുഖംമറച്ച സ്ത്രീകളില്‍ നിന്ന് മകളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. മൂന്ന് ദിവസം മുന്‍പാണ് ഒരു ഓസ്‌ട്രേലിയന്‍ വാര്‍ത്താ ചാനല്‍ പ്രതിനിധികള്‍ ബന്ധപ്പെട്ടത്. വാര്‍ത്താ ഏജന്‍സികള്‍ വഴി അവര്‍ക്ക് കൈമാറിക്കിട്ടിയ ചിത്രങ്ങള്‍ കാണിച്ചു. ഇതില്‍ നിന്നാണ് മരുമകനെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞത്. കഴിഞ്ഞവര്‍ഷം നവംബറിലാണ് ഇവര്‍ അവസാനമായി ബന്ധപ്പെട്ടത്. ചെറുമകളുടെ ചിത്രം അയച്ചിരുന്നു. നിമിഷയുടെ ഭര്‍ത്താവ് ഈസയും അന്ന് സംസാരിച്ചിരുന്നുവെന്നും ബിന്ദു മാതൃഭൂമിയോട് പറഞ്ഞു. 2016 ല്‍ കാസര്‍കോട്ടുനിന്ന് ഐഎസില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനിലേക്ക് പോയ സംഘത്തിനൊപ്പം നിമിഷയുമുണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കിയിരുന്നു.

അഫ്ഗാനില്‍ കീഴടങ്ങിയ ഐഎസ് പ്രവര്‍ത്തകരില്‍ ആറ്റുകാല്‍ സ്വദേശി നിമിഷയും , വിവരം ലഭിച്ചതായി അമ്മ ബിന്ദു
ബലാത്സംഗങ്ങളില്‍ എപ്പോഴും എങ്ങിനെയാണ് ആണിനെ കുറ്റപ്പെടുത്താനാവുകയെന്ന് ഭാഗ്യരാജ് ;മൊബൈല്‍ മൂലം പെണ്ണ് വഴിതെറ്റുന്നുവെന്നും വിചിത്രവാദം 

കാസര്‍കോട് പൊയിനാച്ചി സെഞ്ച്വറി ഡന്റല്‍ കോളജില്‍ അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനിയായിരുന്നു നിമിഷ. ഇക്കാലത്ത് ക്രിസ്ത്യന്‍ മതവിശ്വാസിയായിരുന്ന ബെക്‌സണ്‍ വിന്‍സെന്റുമായി സൗഹൃദത്തിലാവുകയും വിവാഹം കഴിക്കുയും ചെയ്തു. തുടര്‍ന്ന് ഇരുവരും ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. ശ്രീലങ്ക വഴിയാണ് ഇവരുള്‍പ്പെട്ട സംഘം അഫ്ഗാനിസ്ഥാനിലേക്ക് പോയതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. അഫ്ഗാനിലെ നംഗര്‍ഹാറില്‍ ഇവരുണ്ടെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in