Around us

അതിര്‍ത്തി തുറക്കില്ലെന്ന് വീണ്ടും യെദിയൂരപ്പ, രോഗികളെത്തിയാല്‍ കര്‍ണാടകക്ക് ഭീഷണി

THE CUE

കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള സംസ്ഥാനാതിര്‍ത്തി തുറക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലാതെ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. കാസര്‍ഗോഡ് ജില്ലയിലെ സ്ഥിതി ഗുരുതരമാണെന്നും രോഗികള്‍ കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നത് സംസ്ഥാനത്തിന് ഭീഷണിയാണെന്നും യെദിയൂരപ്പ. ജനതാദള്‍ എസ് നേതാവ് എച്ച് ഡി ദേവഗൗഡയുടെ കത്തിന് മറുപടിയായാണ് യെദിയൂരപ്പ ഇക്കാര്യം അറിയിച്ചത്.

കാസര്‍ഗോഡ് നിന്ന് ചികില്‍സക്കെത്തുന്ന രോഗികളെ മംഗലാപുരത്തേക്ക് പ്രവേശിക്കാനാകില്ല. രോഗികളില്‍ കൊവിഡ് ബാധിതരുണ്ടോ എന്ന് ഉറപ്പാക്കാനാകില്ല. അതിര്‍ത്തി അടച്ചത് കേരളവുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്നും യെദിയൂരപ്പ.

മംഗലാപുരം കേരളാ അതിര്‍ത്തി തുറക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെ പിന്തുണച്ചായിരുന്നു എച്ച് ഡി ദേവഗൗഡയുടെ കത്ത്. ചികില്‍സയ്ക്കും അവശ്യസാധനങ്ങളുടെ ചരക്ക് നീക്കത്തിനും അതിര്‍ത്തി തുറക്കണമെന്നാവശ്യപ്പെട്ടാണ് എച്ച് ഡി ദേവഗൗഡ കത്തയച്ചത്. മന്ത്രി കെ.കൃഷ്ണന്‍കുട്ടി കത്തയച്ചതിന് പിന്നാലെയാണ് ദേവഗൗഡ കര്‍ണാടക മുഖ്യമന്ത്രിയെ ഇക്കാര്യത്തിനായി സമീപിച്ചത്.

കര്‍ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ഏഴ് പേര്‍ ചികില്‍സ കിട്ടാതെ മരണപ്പെട്ടിരുന്നു. മംഗലാപുരം അതിര്‍ത്തി തുറക്കണമെന്ന കേരളാ ഹൈക്കോടതിയും കര്‍ണാടകയോട് ആവശ്യപ്പെട്ടിരുന്നു.

ബേലാ താർ അന്തരിച്ചു; ഇതിഹാസ സംവിധായകന് വിട

വെനസ്വേലയില്‍ നില്‍ക്കില്ല, ട്രംപിന്റെ ദൃഷ്ടി മറ്റു ചില രാജ്യങ്ങളിലേക്കും; ലക്ഷ്യമെന്ത്?

ദൃശ്യം 3 ക്ക് മുന്നേ മറ്റൊരു ജീത്തു ജോസഫ് ത്രില്ലർ; ‘വലതുവശത്തെ കള്ളൻ' ടീസർ

ദൃശ്യം 3 ഏപ്രിൽ ആദ്യവാരം റിലീസ്, വലിയ പ്രതീക്ഷകളില്ലാതെ ചിത്രം തിയറ്ററിൽ കാണാം: ജീത്തു ജോസഫ്

ആസിഫ് അലിയും വിജയരാഘവനും പ്രധാന വേഷത്തിൽ, അടുത്ത ചിത്രം ബോബി-സഞ്ജയ് ടീമിന്റെ സ്ക്രിപ്റ്റിൽ: ജിസ് ജോയ്

SCROLL FOR NEXT