Around us

‘സ്ത്രീധനം ചോദിച്ച് പീഡനം’, ഫ്‌ളിപ്കാര്‍ട്ട് സഹസ്ഥാപകന്‍ സച്ചിന്‍ ബന്‍സാലിനെതിരെ ഭാര്യയുടെ പരാതി 

THE CUE

ഫ്‌ളിപ്കാര്‍ട്ടിന്റെ സഹസ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍ സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചുവെന്ന് ഭാര്യയുടെ പരാതി. ബംഗളൂരു കൊരമംഗല പൊലീസ് സ്റ്റേഷനിലാണ് ഭാര്യ പ്രിയ പരാതി നല്‍കിയിരിക്കുന്നത്. സച്ചിന്‍ ബന്‍സാലിനെ കൂടാതെ മാതാപിതാക്കളെയും സഹോദരനെയും ഉള്‍പ്പെടുത്തിയാണ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2008ലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിനായി തന്റെ പിതാവ് 50 ലക്ഷം രൂപ ചെലവാക്കിയെന്നും, 11 ലക്ഷം രൂപ സച്ചിന് നല്‍കിയിരുന്നുവെന്നും, പ്രിയ ഫെബ്രുവരി 28ന് നല്‍കിയ പരാതിയില്‍ പറയുന്നു. ആഴ്ചകള്‍ക്ക് മുമ്പ് സച്ചിന്റെ മാതാവ് കിരണ്‍ ബന്‍സാല്‍ പ്രിയയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നതായി ദ ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്ത് പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എന്നത് വ്യക്തമല്ല.

സച്ചിന്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചതായും ഡെന്റിസ്റ്റായ പ്രിയ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ഇരുവരുടെയും പേരിലുള്ള സ്വത്ത് സച്ചിന്റെ പേരിലേക്ക് മാത്രമായി എഴുതിനല്‍കണം എന്നാവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനമെന്നും, ഡല്‍ഹിയിലായിരുന്നപ്പോള്‍ തന്റെ സഹോദരിയെ സച്ചിന്‍ ലൈംഗികമായി അപമാനിച്ചുവെന്നും പരാതിയില്‍ പറയുന്നു.

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

SCROLL FOR NEXT