കെഎസ്ആര്‍ടിസില്‍ കൂട്ടനടപടി;50 ബസിലെ ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കും; പൊലീസിന് വീഴ്ചയില്ലെന്ന് കമ്മീഷണറുടെ റിപ്പോര്‍ട്ട്

കെഎസ്ആര്‍ടിസില്‍ കൂട്ടനടപടി;50 ബസിലെ ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കും;  പൊലീസിന് വീഴ്ചയില്ലെന്ന് കമ്മീഷണറുടെ റിപ്പോര്‍ട്ട്
The Hindu
Published on: 

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകും. റോഡില്‍ ബസ് നിര്‍ത്തിയിട്ട അമ്പത് ബസുകളിലെ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കാനാണ് തീരുമാനം. പട്ടിക ഗതാഗത കമ്മിഷണര്‍ക്ക് പൊലീസ് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണം നടത്തുന്നുണ്ട്. ഈ റിപ്പോര്‍ട്ടിന് ശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.

ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കെഎസ്ആര്‍ടിസില്‍ കൂട്ടനടപടി;50 ബസിലെ ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കും;  പൊലീസിന് വീഴ്ചയില്ലെന്ന് കമ്മീഷണറുടെ റിപ്പോര്‍ട്ട്
'എന്‍ രാജേഷിനെ കുട്ടികള്‍ക്കായുള്ള സമിതികളില്‍ നിയമിക്കരുത്';ശിശുക്ഷേമസമിതി അധ്യക്ഷസ്ഥാനത്ത് നിന്നും നീക്കി ഉത്തരവിറങ്ങി

പൊലീസിനെ കയ്യേറ്റം ചെയ്ത ജീവനക്കാരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ല. ക്രമസമാധാന പ്രശ്‌നമുണ്ടാകാതിരിക്കാനാണ് ഇടപെട്ടതെന്നാണ് കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.

കെഎസ്ആര്‍ടിസില്‍ കൂട്ടനടപടി;50 ബസിലെ ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കും;  പൊലീസിന് വീഴ്ചയില്ലെന്ന് കമ്മീഷണറുടെ റിപ്പോര്‍ട്ട്
‘പരിമിതിയുള്ള ജഡ്ജിമാര്‍ രാജിവെച്ച്‌ വീട്ടിലിരിക്കണം’; കെജ്‌രിവാള്‍ പ്രവര്‍ത്തിക്കുന്നത് ബിജെപിയുടെ ബി ടീമായെന്ന് ജസ്റ്റിസ് കെമാല്‍പാഷ 

സ്വകാര്യബസിലെ ജീവനക്കാരെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ കയ്യേറ്റം ചെയ്തുവെന്ന വിവരത്തെത്തുടര്‍ന്ന് സ്ഥലത്തെത്തിയ എസ് ഐ ഉള്‍പ്പെടെയുള്ളവരെ ജീവനക്കാര്‍ കയ്യേറ്റം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കൈമാറിയിട്ടുണ്ട്. ബസ് സമരത്തിനിടെ കുഴഞ്ഞുവീണ കടകംപള്ളി സ്വദേശി സുരേന്ദ്രനെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് വൈകിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

logo
The Cue
www.thecue.in