

ഫാലിമി ചിത്രത്തിന്‍റെ സംവിധായകനായ നിതീഷ് സഹദേവന്‍ സംവിധാനം ചെയ്ത 'തലൈവർ തമ്പി തലൈമയില്‍' (ടിടിടി) ചിത്രം പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തെ തിയറ്ററുകളിലെത്തി. വിജയ് ചിത്രം ജനനായകന്‍റെ റിലീസ് മാറ്റിവച്ചതോടെയാണ് 'ടിടിടി'നേരത്തെ തിയറ്ററിലെത്തിക്കാന്‍ തീരുമാനിച്ചതെന്ന് നിർമ്മാതാവ് കണ്ണന്‍ രവി പറഞ്ഞു. 'ടിടിടി' ജനപ്രിയ പ്രമേയമാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
പല പ്രശ്നങ്ങളിലും ചെന്ന് ചാടുന്ന നായകന്‍ അതിനെയെല്ലാം അതിജീവിക്കുന്നത് രസകരമായി ചിത്രത്തില്‍ പറഞ്ഞുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം 15 ഓളം സിനിമകള്‍ താന്‍ നിർമ്മിക്കുന്നുണ്ട്. ഇതില്‍ 3 എണ്ണം മലയാളത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ദുബായില്‍ തലൈവർ തമ്പി തലൈമയിലിന്‍റെ മീഡിയ പ്രീമിയറിനോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു കണ്ണന്‍ രവി.