Around us

വാളയാര്‍ കേസ്: പൊലീസന്വേഷണം കേസ് ദുര്‍ബലമാക്കിയെന്ന് പെണ്‍കുട്ടികളുടെ അമ്മ; ആശ്വസിപ്പിച്ച് കമ്മിഷന്‍

വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ മുന്‍വിധിയോടെയുള്ള പൊലീസ് അന്വേഷണം കേസ് ദുര്‍ബലമാക്കിയെന്ന് പെണ്‍കുട്ടികളുടെ അമ്മ. തെളിവുകള്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷനും വീഴ്ച വരുത്തി. കേസന്വേഷണത്തിലെ വീഴ്ചയെപ്പറ്റി അന്വേഷിക്കുന്ന പി കെ ഹനീഫ കമ്മിഷന് മുന്നിലായിരുന്നു മാതാപിതാക്കളുടെ തുറന്നു പറച്ചില്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മൂത്ത കുട്ടി മരിച്ച ദിവസം സ്ഥലത്തെത്തിയ പൊലീസ് സംഘത്തോട് പ്രതികളെക്കുറിച്ചുള്ള സംശയം അറിയിച്ചതായി പെണ്‍കുട്ടികളുടെ അമ്മ കമ്മിഷനോട് പറഞ്ഞു. ഇളയകുട്ടി നല്‍കിയ മൊഴിയും പൊലീസ് പരിഗണിച്ചില്ല. ഇതാണ് രണ്ടാമത്തെ കുട്ടി മരിക്കാന്‍ ഇടയാക്കിയതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.

ഒന്നേ മുക്കാല്‍ മണിക്കൂര്‍ കമ്മിഷന്‍ രക്ഷിതാക്കളില്‍ നിന്നും മൊഴിയെടുത്തു. പെണ്‍കുട്ടികളുടെ അമ്മ പലപ്പോഴും വിങ്ങിപ്പൊട്ടിയാണ് കമ്മിഷനോട് സംസാരിച്ചത്. ഇവരെ പി കെ ഹനീഫ ആശ്വസിപ്പിച്ചു.

വിചാരണ നടക്കുമ്പോള്‍ പ്രോസിക്യൂഷന്‍ സഹകരിച്ചില്ല. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിച്ചില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ ആരോപിച്ചു. കേസിലെ പ്രോസിക്യൂട്ടറായിരുന്ന ജലജ മാധവനും കമ്മിഷന് മുമ്പാകെ മൊഴി നല്‍കി. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവരുടെ തെളിവെടുപ്പ് നേരത്തെ പൂര്‍ത്തിയായിരുന്നു.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT