Around us

‘പിഴ ഈടാക്കിയാല്‍ കടകളടച്ചിടും’; പ്ലാസ്റ്റിക് നിരോധനം ചെറുകിട കച്ചവടക്കാരെ ബാധിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

THE CUE

പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി. പിഴ ഈടാക്കിയാല്‍ കടകളടച്ചിടും. കൃത്യമായ ആസൂത്രണമില്ലാതെയാണ് നിരോധനം ഏര്‍പ്പെടുത്തുന്നതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജനുവരി ഒന്നു മുതലാണ് സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് നിരോധനം നടപ്പിലാക്കുന്നത്. ഇതില്‍ സാവകാശം വേണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. രണ്ട് മുതല്‍ കടകടച്ച് പ്രതിഷേധിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞു.

ചെറുകിട കച്ചവടക്കാരെയാണ് പ്ലാസ്റ്റിക് നിരോധനം ബാധിക്കുക. ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയതിന് ശേഷം നടപ്പാക്കണം. ധൃതിപിടിച്ചുള്ള നിരോധനം വന്‍കിടക്കാരെ സഹായിക്കാനാണെനന്ും വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിക്കുന്നു.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്കാണ് ജനുവരി ഒന്ന് മുതല്‍ നിരോധനം. നിര്‍മാണവും വില്‍പ്പനയും മാത്രമല്ല സൂക്ഷിച്ച് വെക്കുന്നതും പിഴ ചുമത്തുന്നതിന് കാരണമാകും. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്നുവെന്നതിനാലാണ് പ്ലാസ്റ്റിക് നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT