ഇര്‍ഫാന്‍ ഹബീബ്
ഇര്‍ഫാന്‍ ഹബീബ്

‘വീടിന് പുറത്തിറങ്ങാന്‍ പോലും അവകാശമില്ലെങ്കില്‍ നിങ്ങള്‍ മിണ്ടാതിരിക്കുമോ?’; പ്രോട്ടോക്കോള്‍ ലംഘനമുണ്ടായില്ലെന്ന് ഇര്‍ഫാന്‍ ഹബീബ്

ഗവര്‍ണറുടെ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന പ്രസംഗത്തിനിടെ പ്രോട്ടോക്കോള്‍ ലംഘനമുണ്ടായിട്ടില്ലെന്ന് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. പ്രോട്ടോക്കോള്‍ ലംഘിക്കപ്പെട്ടെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞത് തെറ്റാണെന്ന് ഇര്‍ഫാന്‍ ഹബീബ് പ്രതികരിച്ചു. ഗവര്‍ണറുടെ നിലപാട് മുഖവിലയ്ക്ക് എടുക്കുന്നില്ല. അലിഗഢില്‍ വെച്ച് തന്നെ എനിക്ക് അദ്ദേഹത്തെ അറിയാം. അതുകൊണ്ട് അദ്ദേഹം എന്താണ് ചിന്തിക്കുക എന്നതിന് ഞാന്‍ പ്രധാന്യം കൊടുക്കുന്നില്ല. അദ്ദേഹം എന്നേക്കുറിച്ച് എത്ര മോശമായി ചിന്തിക്കുന്നോ അത്രയ്ക്ക് സംതൃപ്തിയാണ് തനിക്കുണ്ടാകുകയെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.

നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് ഇന്റര്‍നെറ്റ് നിഷേധിച്ചാല്‍, ലൈബ്രറി നിഷേധിച്ചാല്‍, വീടിന് പുറത്തിറങ്ങാന്‍ പോലും അവകാശം നല്‍കുന്നില്ലെങ്കില്‍ നിങ്ങള്‍ നിശ്ശബ്ദരായിരിക്കുമോ? ഇതാണ് വിഷയം.

ഇര്‍ഫാന്‍ ഹബീബ്

ആരിഫ് മുഹമ്മദ് ഖാന്‍ ചോദ്യത്തിന്റെ ഗതി രാഷ്ട്രീയപരമായി മാറ്റി. അത് ചോദ്യം ചെയ്യേണ്ടത് ഞങ്ങളുടെ കടമയാണ്. വേദിയില്‍ അനാവശ്യമായി പൊലീസ് നിയന്ത്രണമുണ്ടായെന്നും ഇര്‍ഫാന്‍ ഹബീബ് ചൂണ്ടിക്കാട്ടി.

ഇര്‍ഫാന്‍ ഹബീബ്
‘ഗാന്ധിയല്ല, ഗോഡ്‌സെയാണ് ഗവര്‍ണര്‍ക്ക് ചേരുക’; പ്രതിഷേധം ഉത്തരവാദിത്തമെന്ന് ഇര്‍ഫാന്‍ ഹബീബ്

ചടങ്ങില്‍ പ്രോട്ടോക്കോള്‍ ലംഘനമുണ്ടായെന്നും ഇര്‍ഫാന്‍ ഹബീബിന്റെ പ്രസംഗം പരിപാടിയില്‍ ഉള്‍പെടുത്തിയിരുന്നില്ലെന്നുമാണ് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്റെ പ്രതികരണം. പരിപാടിയില്‍ പല കാര്യങ്ങളും ശരിയായ രീതിയില്‍ അല്ലായിരുന്നെന്നും വി സി പറഞ്ഞു.

ചരിത്ര കോണ്‍ഗ്രസ് വേദിയിലെ പ്രതിഷേധത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡിജിപിയോടും ഇന്റലിജന്‍സ് എഡിജിപിയോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഘാടകരും പ്രതിനിധികളും പരിപാടിയില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്നതില്‍ നേരത്തെ എതിര്‍പ്പ് അറിയിച്ചിരുന്നോയെന്നാണ് ഗവര്‍ണറുടെ ഓഫീസ് അറിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിജിപി ലോക്നാഥ് ബഹ്റയോട് ഗവര്‍ണര്‍ നേരിട്ട് ഫോണില്‍ സംസാരിച്ചു. പരിപാടിയില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നുവെന്നോ ഇതില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഗവര്‍ണര്‍ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയതില്‍ സംഘാടകര്‍ എതിര്‍പ്പ് അറിയിച്ചതിന്റെ സാഹചര്യമെന്താണെന്നും റിപ്പോര്‍ട്ട് നല്‍കണം. പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സൂചനയുണ്ടായിരുന്നതായാണ് ഗവര്‍ണറുടെ ഓഫീസ് വിലയിരുത്തുന്നത്.

ഇര്‍ഫാന്‍ ഹബീബ്
സര്‍വ്വകക്ഷിയോഗം പിരിച്ചുവിടണമെന്ന് ബിജെപി നേതാക്കള്‍; ഗോ ബാക്ക് വിളിച്ച് പ്രതിനിധികള്‍; ബിജെപി ഇറങ്ങിപ്പോയി  

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in