Around us

വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നുള്ള കൊലയെന്ന് ചെന്നിത്തല, കോണ്‍ഗ്രസിന് പങ്കില്ല

തിരുവനന്തപുരം വെഞ്ഞാറമൂടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വഴിയില്‍ തഞ്ഞുനിര്‍ത്തി വെട്ടിക്കൊന്ന സംഭവത്തില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭരണപരാജയം മറച്ചുവയ്ക്കാന്‍ സിപിഐഎം കോണ്‍ഗ്രസിനെ പഴി ചാരുകയാണെന്നും രമേശ് ചെന്നിത്തല. ഇത് കേരളത്തില്‍ വിലപ്പോകില്ല.

മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷജിത്ത് പൊലീസ് പിടിയിലാണ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇയാളുടെ വീട് വളഞ്ഞതിന് പിന്നാലെ പൊലീസെത്തി പിടികൂടുകയായിരുന്നു. അക്രമിസംഘം എത്തിയ രണ്ട്് ബൈക്കുകള്‍ പൊലീസ് കണ്ടെടുത്തു. ഷജിത്തിന്റെ വീട്ടില്‍ നിന്നാണ് രക്തക്കറയുള്ള ബൈക്കുകള്‍ പിടിച്ചെടുത്തത്. കോണ്‍ഗ്‌സുകാരനായ സജീവിന്റെ നേതൃത്വത്തില്‍ ആറംഗസംഘം അക്രമിക്കുകയായിരുന്നുവെന്ന് മുഖ്യസാക്ഷി ഷെഹിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഐ കല്ലിങ്ങിന്‍മുഖം യൂണിറ്റ് പ്രസിഡന്റും സിപിഐ എം കല്ലിങ്ങിന്‍മുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്(24) എന്നിവരെയാണ് ഞായറാഴ്ച അര്‍ദ്ധരാത്രി 12.30ഓടെ വെട്ടിക്കൊലപ്പെടുത്തിയത്. വെഞ്ഞാറമ്മൂട്ടില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഷഹിന്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

രാഷ്ട്രീയ കൊലപാതകമാണെന്ന് തിരുവനന്തപുരം റൂറല്‍ എസ് പി ബി അശോകന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ആസൂത്രിത കൊലപാതകമാണെന്ന് സിപിഐഎം ആരോപിച്ചു. കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന് പങ്കുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും ആരോപിച്ചിട്ടുണ്ട്.

സംഭവത്തില്‍ പിടിയിലായ രണ്ടുപേര്‍ കഴിഞ്ഞ മേയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ്. ഒരുമാസം മുന്‍പാണ് ഇവര്‍ ജയിലില്‍നിന്ന് ഇറങ്ങിയത്. ഹഖ് മുഹമ്മദിനെയാണ് സംഘം ലക്ഷ്യമിട്ടതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കലാശക്കൊട്ടില്‍ തുടങ്ങിയ സംഘര്‍ഷമാണ് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത്.

പെർഫോമൻസിൽ മിന്നി ഉർവശിയും ജോജുവും; മികച്ച പ്രതികരണം നേടി 'ആശ'

മലയാളത്തിലേക്ക് മറ്റൊരു ഗംഭീര ത്രില്ലർ കൂടി; മികച്ച പ്രതികരണങ്ങളുമായി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'

'ആരം’ സിനിമയിലെ ‘പേമാരിക്കലിയാറി തീയെല്ലാം തണലായി’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

e4m ഇന്ത്യന്‍ മാര്‍ക്കറ്റിംഗ് അവാര്‍ഡ്‌സ് സൗത്ത് 2026ല്‍ രണ്ട് പുരസ്‌കാരങ്ങള്‍ നേടി ബിഎംഇജി

ഗോഡ്‌സ്പീഡ് ഇമിഗ്രേഷന് കൊച്ചിയില്‍ പുതിയ കോര്‍പറേറ്റ് ഓഫീസ്; വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

SCROLL FOR NEXT