Around us

വീണയും മുഹമ്മദ് റിയാസും വിവാഹിതരായി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റെ പി എ മുഹമ്മദ് റിയാസും വിവാഹിതരായി. മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ വിവാഹചിത്രം പങ്കുവെച്ചു. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ക്ലിഫ്ഹൗസില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന നടപടികള്‍ പൂര്‍ത്തിയായിരുന്നു.

ബംഗളൂരുവില്‍ എക്‌സലോജിക് സൊലൂഷന്‍സ് എന്ന ഐടി കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ് വീണ. നേരത്തെ ആര്‍ പി ടെക് സോഫ്റ്റ് ഇന്റര്‍നാഷനലിന്റെ സിഇഒ ആയിരുന്നു.

എസ് എഫ് ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ പി എ മുഹമ്മദ് റിയാസ് 2009ല്‍ കോഴിക്കോട് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. എംകെ രാഘവനാണ് മുഹമ്മദ് റിയാസിനെ പരാജയപ്പെടുത്തിയത്. 2017ലാണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റാകുന്നത്. 2016ല്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT