Around us

മദ്യലഹരിയില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്നു, തലയുമായി പോലീസ് സ്‌റ്റേഷനിലെത്തി ദേശീയഗാനമാലപിച്ച് യുവാവ് 

THE CUE

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലായിരുന്നു സംഭവം. മുപ്പതുകാരനായ അഖിലേഷ് റാവത്താണ് കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയത്. അറുത്തെടുത്ത തലയുമായി പോലീസ് സ്‌റ്റേഷനിലെത്തിയ യുവാവ് ദേശീയഗാനമാലപിക്കുകയായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച അഖിലേഷും ഭാര്യയും തമ്മില്‍ വഴക്കുണ്ടാകുകയും, മദ്യലഹരിയിലായിരുന്ന യുവാവ് ഭാര്യയെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊലപാതകശേഷം ഭാര്യയുടെ അറുത്തെടുത്ത തലയുമായി പ്രതി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.

പോലീസുകാര്‍ ചേര്‍ന്ന് അഖിലേഷില്‍ നിന്ന് ഭാര്യയുടെ തല വാങ്ങാന്‍ ശ്രമിച്ചതോടെ ഇയാള്‍ ദേശീയ ഗാനമാലപിക്കുകയും ഭാരത് മാതാ കീ ജയ് എന്ന് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. തുടര്‍ന്ന് ഏറെ പണിപെട്ടാണ് പോലീസ് ഇയാളില്‍ നിന്ന് യുവതിയുടെ തല പിടിച്ചു വാങ്ങിയത്. അഖിലേഷിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

പ്രതിഷേധവും ആക്ഷേപഹാസ്യവും സമസമം; 'ആശാനി'ലെ റാപ്പ് വീഡിയോ ഗാനം

വെക്കേഷൻ പൊളിച്ചടുക്കാൻ "അതിരടി" മെയ് 15ന്; ചിത്രീകരണം ഈ ആഴ്ച പൂർത്തിയാവും

വെനസ്വേലയിലെ യു എസ് അധിനിവേശവും ചില യാഥാർഥ്യങ്ങളും

'ക്ലീൻ എന്റർടെയ്നർ, മികച്ച പ്രകടനവുമായി നിഖില വിമൽ'; മികച്ച പ്രതികരണം നേടി 'പെണ്ണ് കേസ്'

അഞ്ചകള്ളകോക്കാന് ശേഷം വീണ്ടും ഉല്ലാസ് ചെമ്പൻ; തിരക്കഥയൊരുക്കാൻ ചെമ്പൻ വിനോദ്! 'ഡിസ്കോ' ടൈറ്റിൽ പോസ്റ്റർ

SCROLL FOR NEXT