Around us

സൂക്ഷിച്ചില്ലെങ്കില്‍ ഉത്തര്‍പ്രദേശ് കേരളമാകും; പോളിങ്ങ് ദിനത്തില്‍ വോട്ടര്‍മാരോട് ആദിത്യനാഥ്

ഉത്തര്‍പ്രദേശില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കവെ കേരളത്തിന്റെ പേര് പരാമര്‍ശിച്ച് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ആദിത്യനാഥ്. ചെറിയൊരു അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്നാണ് യോഗി അഭിപ്രായപ്പെട്ടത്.

ബിജെപിക്ക് വോട്ട് ചെയ്യുന്നത് ഭയരഹിതമായ ജീവിതം ഉറപ്പ് നല്‍കുമെന്നും യോഗിയുടെ അവകാശവാദം.

''എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ അത്ഭുതകരമായ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു. സൂക്ഷിച്ച് വോട്ട് ചെയ്യണം. നിങ്ങള്‍ക്ക് തെറ്റുപറ്റിയാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ അദ്ധ്വാനമായിരിക്കും നഷ്ടമാകുക. ഉത്തര്‍പ്രദേശ് കശ്മീരും ബംഗാളും കേരളവും ആകാന്‍ അധിക സമയം വേണ്ടിവരില്ല,'' യോഗി പറഞ്ഞു.

ആറ് മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കഴിഞ്ഞ അഞ്ച വര്‍ഷവും ബിജെപി സര്‍ക്കാര്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചുവെന്നും ആദിത്യനാഥ് അവകാശപ്പെട്ടു.

പടിഞ്ഞാറന്‍ യുപിയില്‍ 58 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 2.27 കോടി വോട്ടര്‍മാര്‍ ഇന്ന് വോട്ട് രേഖപ്പെടുത്തും.പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളിലായി 623 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴ് മണിക്കാണ് പോളിങ്ങ് ആരംഭിച്ചത്.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുട സാന്നിധ്യത്തിലാണ് യുപിയില്‍ പ്രകടനപത്രിക പുറത്തിറക്കിയത്. ലവ്ജിഹാദിന് പത്ത് വര്‍ഷവും തടവും ഒരു ലക്ഷം രൂപ പിഴയും എന്നതായിരുന്നു പ്രധാന വാഗ്ദാനം. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ചിരി ഗ്യാരന്റീഡ്; പക്കാ എന്റർടെയനർ ഈ 'പ്രകമ്പനം'; ആദ്യ പ്രതികരണങ്ങൾ

മസ്തിഷ്ക മരണത്തിലെ ഗാനം എന്തുകൊണ്ട് ചെയ്തു എന്നതിന്റെ ഉത്തരം ആ സിനിമ നൽകും: രജിഷ വിജയൻ

ഇന്ദ്രൻസിന്റെ 'ആശാൻ' വരുന്നു; ജോൺ പോൾ ജോർജ് ചിത്രം ഫെബ്രുവരി അഞ്ചിന്

ബോധപൂര്‍വ്വം തെരഞ്ഞെടുക്കുന്ന നിശബ്ദതയ്ക്കും സ്വാധീനം ചെലുത്താന്‍ കഴിയും; ശ്രുതി രാമചന്ദ്രന്‍

ഗോൾഡൻ ജൂബിലി നിറവിൽ അബുദാബി ഇന്ത്യൻ സ്കൂൾ

SCROLL FOR NEXT