Around us

യുക്രൈന്‍ യുദ്ധം എണ്ണവിലയെ ബാധിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

യുക്രൈന്‍ യുദ്ധം ഇന്ധനവിലയെ ബാധിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പൂരി. ഇന്ധനവില തീരുമാനിക്കുന്നത് എണ്ണക്കമ്പനികളാണെന്നും എന്നാല്‍ ഇന്ധന ലഭ്യത കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

തെരഞ്ഞെടുപ്പ് കാരണമാണ് സര്‍ക്കാര്‍ എണ്ണവില കൂട്ടാത്തത് എന്ന് പറയുന്നത് ശരിയല്ലെന്നും ഹര്‍ദീപ് സിംഗ് പൂരി.

യുക്രൈന്‍-റഷ്യ യുദ്ധം രൂക്ഷമായതാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കൂടാന്‍ കാരണം. അന്താരാഷ്ട്ര വിപണയില്‍ ക്രൂഡോയില്‍ വില ബാരലിന് 130 ഡോളര്‍ പിന്നിട്ടു.

മാര്‍ച്ച് 16നകം 12 രൂപ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വര്‍ധിപ്പിക്കണമെന്നാണ് പമ്പുടമകള്‍ ആവശ്യപ്പെടുന്നത്. യുക്രൈന്‍ റഷ്യ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ പണപ്പെരുപ്പവും ആവശ്യ വസ്തുക്കളുടെ വിലക്കയറ്റത്തിന് കാരണമാകും.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT