Around us

24ാം വയസ്സില്‍ കോടിപതിയായി അനന്തു ; ലോട്ടറിയെടുക്കാറ് അപൂര്‍വമായി മാത്രം

സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് 24 കാരനായ അനന്തു വിജയന്. ടിബി 173964 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. നികുതിയും ഏജന്റ് കമ്മീഷനും കിഴിച്ച് 7 കോടി 56 ലക്ഷം രൂപയാണ് ലഭിക്കുക. ഇടുക്കി സ്വദേശിയാണ് അനന്തു. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ടിക്കറ്റ് ഫലം നോക്കിയത്. 12 കോടി അടിച്ച സന്തോഷം ഉടന്‍ തന്നെ അനന്തു അച്ഛനുമമ്മയും സഹോദരിയുടമടങ്ങുന്ന കുടുംബത്തെ അറിയിച്ചു.

എറണാകുളത്തെ വിഘ്‌നേശ്വര ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റ് വിറ്റുപോയത്. തമിഴ്‌നാട് സ്വദേശിയായ അളഗര്‍ സ്വാമിയാണ് ഇവിടെ നിന്ന്‌ ടിക്കറ്റ് വാങ്ങി വില്‍പ്പന നടത്തിയത്. ഇദ്ദേഹം കടവന്ത്രയിലാണ് വില്‍പ്പന നടത്താറ്. ഒന്നാം സമ്മാനം കിട്ടിയത് താന്‍ വിറ്റ ടിക്കറ്റില്‍ നിന്നാണെന്നറിഞ്ഞ അളഗര്‍സ്വാമി ഏജന്‍സിയുടെ കച്ചേരിപ്പടിയിലെ ഓഫീസിലെത്തി സന്തോഷത്തില്‍ പങ്കുചേര്‍ന്നു. ലോട്ടറി അടിച്ച ഉടനെ അനന്തു ഏജന്‍സിക്കാരോട് തുടര്‍ നടപടികളെക്കുറിച്ച് അന്വേഷിച്ചിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാങ്ക് അവധിയായതിനാല്‍ ടിക്കറ്റ് ബാങ്കില്‍ കൈമാറാനാകില്ലെന്നതായിരുന്നു പ്രശ്‌നം. എന്നാല്‍ ബാങ്ക് മാനേജരുമായി സംസാരിച്ച് ലോക്കറില്‍ സൂക്ഷിച്ചു. അപൂര്‍വമായി മാത്രമേ അനന്തു ടിക്കറ്റ് എടുക്കാറുള്ളൂ. യുവാവിനൊപ്പം അളഗര്‍ സ്വാമിക്കും ഒരു തുക ലഭിക്കും. ഒന്നാം സമ്മാനത്തിന് പുറമെ നാലാം സമ്മാനമായ അഞ്ചുലക്ഷം രൂപയുടെ രണ്ട് ടിക്കറ്റുകളും വിഘ്‌നേശ്വര ഏജന്‍സിയില്‍ നിന്നാണ് വിറ്റുപോയത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT