Around us

ലോകത്തെ മികച്ച കാഴ്ചപ്പാടുള്ള അമ്പത് പേരില്‍ ഒന്നാമത് കെ.കെ ശൈലജ, പ്രോസ്‌പെക്ട് മാഗസിന്‍ പട്ടികയില്‍ ജസിന്ത അര്‍ദെന്‍ രണ്ടാമത്

പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ പ്രോസ്‌പെക്ട് മാഗസിന്‍ തെരഞ്ഞെടുത്ത ലോകത്തിലെ മികച്ച കാഴ്ചപ്പാടുള്ള വ്യക്തികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടി കേരളത്തിന്റെ ആരോഗ്യമന്ത്രി കെകെ ശൈലജ. 50 പേരുടെ പട്ടികയില്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത അര്‍ദെനാണ് രണ്ടാം സ്ഥാനത്ത്. 'കൊവിഡ് 19 യുഗ'ത്തിനായുള്ള പട്ടികയാണ് ഇതെന്നാണ് പ്രോസ്‌പെക്ട് ലേഖനത്തില്‍ പറയുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പട്ടികയില്‍ ഉണ്ടാകുമെന്ന് വിചാരിക്കുന്ന ബുദ്ധിജീവികളേക്കാള്‍ ഏറെ ദൂരെയുള്ള ഒരാളാണ് ഒന്നാം സ്ഥാനം നേടിയിരിക്കുന്നതെന്നാണ് കെകെ ശൈലജയുടെ നേട്ടം വ്യക്തമാക്കി ലേഖനം പറയുന്നത്. 'കെകെ ശൈലജ ഒരു കമ്മൂണിസ്റ്റാണ്. സൗത്ത് ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനത്ത് അവരെ ടീച്ചര്‍ എന്നാണ് വിളിക്കുന്നത്.'

നിപ്പ വൈറസിനെതിരെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം നേടിയ വിജയത്തെ കുറിച്ചും ലേഖനം പരാമര്‍ശിക്കുന്നുണ്ട്. 2020ല്‍ ശരിയായ സ്ഥാനത്തെത്തിയ ശരിയായ സ്ത്രീയാണ് കെകെ ശൈലജയെന്ന് കൊവിഡ് മഹാമാരിയെ കേരളം കൈകാര്യം ചെയ്തതിനെ സൂചിപ്പിച്ച് പ്രോസ്‌പെക്ട് മാഗസിന്‍ പറയുന്നു.

'കൊവിഡ് 19 ചൈനയിലെ മാത്രം കഥയായിരുന്നപ്പോള്‍ തന്നെ, വൈറസിന്റെ വരവിനെ മുന്‍കൂട്ടിക്കണ്ട് കെകെ ശൈലജ വേണ്ട മുന്‍കരുതലുകളെടുക്കുകയും അതിനെ കുറിച്ച് കൃത്യമായി മനസിലാക്കുകയും ചെയ്തു. വൈറസ് കേരളത്തിലെത്തിയപ്പോള്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു. കര്‍ശനമായ നിരീക്ഷണവും ക്വാറന്റൈനും നടപ്പാക്കി. പ്രസ്താവനകളിലൂടെയും മറ്റും പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറി. സാമൂഹിക അകലം പാലിച്ചായിരുന്നു ഔദ്യോഗിക യോഗങ്ങളും. അത് രാത്രി 10 മണിവരെ നീളുമായിരുന്നു. കൊച്ചുമക്കളുമായി പോലും സൂമിലൂടെയുള്ള ബന്ധമാണ് ഈ സമയം അവര്‍ക്കുണ്ടായിരുന്നത്.'

ഒരു ഘട്ടത്തിന് ശേഷം കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവും ലേഖനം പരാമര്‍ശിക്കുന്നു. ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നത് പോലെ കേസുകളുടെ എണ്ണം വര്‍ധിച്ചു. എങ്കിലും ബ്രിട്ടണുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്. ഇനി വരാന്‍ പോകുന്ന ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടവും തരണം ചെയ്യാന്‍ ശൈലജ ടീച്ചറുടെ നടപടികള്‍ക്കാകുമെന്നും ലേഖനം പറയുന്നുണ്ട്.

മികച്ച നേതൃപാടവം തന്നെയാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത അര്‍ദെനെയും പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിച്ചത്. ബംഗ്ലാദേശി ആര്‍കിടെക്ട് ആയ മറീന ടെബാസമാണ് പട്ടികയില്‍ മൂന്നാം സ്ഥാനം നേടിയിരിക്കുന്നത്. ആഫ്രിക്കന്‍-അമേരിക്കന്‍ ഫിലോസഫര്‍ കോണല്‍ വെസ്റ്റാണ് നാലാം സ്ഥാനത്ത്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT