Around us

‘കസബ’യില്‍ ആക്രമണം ഞാനെന്ന വ്യക്തിക്ക് നേരെയല്ല, സത്യം വിളിച്ചുപറയുന്ന സ്ത്രീയ്ക്ക് നേരെയായിരുന്നുവെന്ന് പാര്‍വതി 

THE CUE

മമ്മൂട്ടി ചിത്രമായ കസബയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ നേരിട്ട ആക്രമണം ഞാനെന്ന വ്യക്തിക്ക് നേരെയല്ല, പ്രതികരിക്കുകയും സത്യങ്ങള്‍ വിളിച്ചുപറയുകയും ചെയ്യുന്ന സ്ത്രീക്ക് നേരെയുള്ളതായിരുന്നുവെന്ന് നടി പാര്‍വതി തിരുവോത്ത്. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയും ഇംഗ്ലണ്ടില്‍ നിന്നുള്ള സിനിമ നിരൂപക പ്രൊഫസര്‍ ലോറ മള്‍വേയും തമ്മിലുള്ള ആശയ സംവാദത്തിലാണ് നടി നിലപാട് വ്യക്തമാക്കിയത്.

എറണാകുളം തേവര എസ്എച്ച് കോളജില്‍ സംഘടിപ്പിച്ച രാജ്യാന്തര സെമിനാറിന്റെ ഭാഗമായിട്ടായിരുന്നു സംഭാഷണം. തനിക്ക് നേരെ സൈബര്‍ ആക്രമണം ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ ഞാനെന്ന സ്ത്രീക്ക് നേരെയാണ് ആക്രമണമെന്ന് ബോധ്യപ്പെട്ടിരുന്നു. ആ സംഭവത്തെ തുടര്‍ന്ന് പല സ്ത്രീകളും അവര്‍ പല തരത്തില്‍ നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. എനിക്ക് നേരിടേണ്ടി വന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് വ്യക്തമായിരുന്നുവെന്നും പാര്‍വതി വിശദീകരിച്ചു.

പ്രശ്‌നങ്ങളെ നേരിടുകയെന്നത് തന്നെയായിരുന്നു മുന്നിലെ വഴി. അല്ലെങ്കില്‍ മൗനം പാലിച്ച് അന്തസ്സിലാതെ ജീവിക്കേണ്ടി വരുമെന്നും പാര്‍വതി വിശദീകരിച്ചു. ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണെന്ന് ബീന പോള്‍ പറഞ്ഞു. വിശദാംശങ്ങള്‍ പുറത്തുവരുമ്പോള്‍ നിരവധി സംഭവങ്ങള്‍ പൊതുസമൂഹത്തിന് മുന്‍പാകെ വെളിപ്പെടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT