Around us

പാലാരിവട്ടം അഴിമതി ഇബ്രാഹിംകുഞ്ഞിനും പങ്കുണ്ടെന്ന് ടി ഒ സൂരജിന്റെ വെളിപ്പെടുത്തല്‍

THE CUE

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്ന് റിമാന്‍ഡില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ്. കരാര്‍ വ്യവസ്ഥ ഇളവ് ചെയ്യാന്‍ നിര്‍ദേശിച്ചത് ഇബ്രാഹിംകുഞ്ഞാണ്. മുന്‍കൂറായി കോടിക്കണക്കിന് രൂപ നല്‍കാന്‍ ഉത്തരവിട്ടതും മന്ത്രിയായിരുന്നുവെന്നും ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ടി ഒ സൂരജ് ആരോപിക്കുന്നു.

ആര്‍ഡിഎസ് കമ്പനിക്ക് എട്ടേകാല്‍ കോടി രൂപ മുന്‍കൂറായി നല്‍കിയത് ഇബ്രാഹിംകുഞ്ഞിന്റെ ഉത്തരവ് പ്രകാരമാണ്. പണം പണി തുടങ്ങുന്നതിന് മുമ്പ് കൈമാറിയത് കരാറിന് വിരുദ്ധമായിരുന്നു. പലിശ ഈടാക്കാന്‍ ഉത്തരവിലുണ്ടായിരുന്നില്ലെങ്കിലും ഏഴ് ശതമാനം ചുമത്തി താന്‍ കുറിപ്പെഴുതി. ചട്ടങ്ങളും വ്യവസ്ഥകളും ലംഘിച്ച് ഉത്തരവിട്ടത് മന്ത്രിയാണെന്നും തനിക്ക് ഇതില്‍ പങ്കില്ലെന്നും ടി ഒ സൂരജ് വ്യക്തമാക്കിയിട്ടുണ്ട്.

പാലാരിവട്ടം അഴിമതി കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ടി ഒ സൂരജ് 19 ദിവസമായി റിമാന്‍ഡില്‍ കഴിയുകയാണ്. ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിരുന്നു. പലിശ കുറച്ച് കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയെന്നാണ് ടി ഒ സൂരജിനെതിരായ കേസ്. അന്വേഷണം ഇബ്രാഹിംകുഞ്ഞിലേക്ക് നീങ്ങുന്നതിനിടെയാണ് ടി ഒ സൂരജിന്റെ വെളിപ്പെടുത്തല്‍. കേസില്‍ രാഷ്ട്രീയക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിജിലന്‍സ് മൂവാറ്റുപുഴ കോടതിയില്‍ ജാമ്യപേക്ഷ പരിഗണിക്കുന്നതിനിടെ അറിയിച്ചിരുന്നു.

'ദൃശ്യം 3'ക്കൊപ്പം തിയറ്ററിലേക്ക് മറ്റൊരു ത്രില്ലർ കൂടി; 'ഡോസ്' മെയ് 22ന്

ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ഭീഷ്മർ ഒടിടിയിലേക്ക്

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

SCROLL FOR NEXT