Around us

ഫെയര്‍ ആന്റ് ലവ്‌ലിയില്‍ ഇനി 'ഫെയര്‍' ഇല്ല; പേര് മാറ്റുന്നുവെന്ന് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

കോസ്‌മെറ്റിക് ക്രീമായ ഫെയര്‍ ആന്റ് ലവ്‌ലിയുടെ പേര് മാറ്റാനൊരുങ്ങി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍. പേരില്‍ നിന്ന് ഫെയര്‍ എന്ന വാക്ക് മാറ്റുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഫെയര്‍ ആന്റ് ലവ്‌ലി ഉല്‍പ്പന്നങ്ങള്‍ വര്‍ണവിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് നേരത്തെ തന്നെ വിമര്‍ശനമുന്നയിച്ചിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ട്വിറ്ററിലൂടെയാണ് പേര് മാറ്റുന്ന കാര്യം കമ്പനി അറിയിച്ചത്. റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരത്തിന് ശേഷമേ പുതിയ പേരിന്റെ പ്രഖ്യാപനമുണ്ടാകൂ. കുറച്ചു നാളുകളായി ഫെയര്‍ ആന്റ് ലവ്‌ലി പരസ്യങ്ങള്‍ക്കെതിരെ ഉള്‍പ്പടെ വിമര്‍ശനമുയരുന്നുണ്ടെങ്കിലും, അടുത്തിടെ അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെയ്പും, ബ്ലാക് ലൈവ്‌സ് മാറ്റര്‍ ക്യാമ്പെയിനും വീണ്ടും വിമര്‍ശനങ്ങള്‍ക്ക് ചൂടുപിടിപ്പിക്കുകയായിരുന്നു.

നിറം വര്‍ധിപ്പിക്കുമെന്ന അവകാശവാദവുമായി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനി അവതരിപ്പിച്ച സ്‌കിന്‍ ക്രീമായിരുന്നു ഫെയര്‍ ആന്റ് ലവ്‌ലി. ദണിണേന്ത്യയില്‍ വലിയ പ്രചാരമാണ് ഉല്‍പ്പന്നത്തിനുള്ളത്. എല്ലാ നിറങ്ങളിലുള്ളവര്‍ക്കും അനുയോജ്യമായ രീതിയില്‍ തങ്ങളുടെ ഉള്‍പ്പന്നങ്ങളില്‍ മാറ്റം വരുത്തുന്നു എന്നാണ് കമ്പനി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT