Around us

സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ദില്ലിയിലേക്ക് മാറ്റണം; നിര്‍ദ്ദേശവുമായി സുപ്രീം കോടതി

യുഎപിഎ കേസില്‍ ഉത്തര്‍പ്രദേശ് ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ദില്ലിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി നിർദേശം. ചികിത്സയ്ക്ക് ശേഷം കാപ്പന് ജാമ്യത്തിനായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. എന്നാല്‍ കാപ്പന്‍ തടവില്‍ കഴിയുന്ന മഥുരയിലെ ജയിലില്‍ നിന്നും മാറ്റേണ്ട ആവശ്യമില്ലെന്നും ആവശ്യമെങ്കില്‍ കിടക്ക ഉറപ്പാക്കാം എന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. എന്നാല്‍ ഇത് പറ്റില്ലെന്നും കാപ്പന് ചികിത്സ ലഭ്യമാക്കണമെന്നും സുപ്രീം കോടതി അറിയിച്ചു.

ഡല്‍ഹിയില്‍ കൊവിഡ് രോഗികള്‍ ദിനംപ്രതി കൂടുകയാണെന്നും ഒരു കൊവിഡ് രോഗിയെ ഒഴിവാക്കി സിദ്ദിഖ് കാപ്പന് കിടക്ക നല്‍കുന്നത് പ്രയാസമായിരിക്കുമെന്നും ഏതെങ്കിലും ആശുപത്രിയെ ഇതിനായി സുപ്രീം കോടതി നിര്‍ദ്ദേശിക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. എന്നാല്‍ അത് നിങ്ങള്‍ക്ക് ചെയ്യാവുന്നതേ ഉള്ളൂവെന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കി.

സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം അനുവദിക്കുകയാണ് വേണ്ടതെന്ന് കാപ്പന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വില്‍സ് മാത്യൂസ് കോടതിയോട് പറഞ്ഞു. എന്നാല്‍ ഹര്‍ജിയില്‍ പ്രധാനമായും ചികിത്സാ ആവശ്യമാണ് ഉന്നയിക്കുന്നതെന്നും ചികിത്സയ്ക്ക് ശേഷം ജാമ്യത്തിനായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.

പകുതിയിലേറെ ഗ്രാമപഞ്ചായത്തുകള്‍, നാല് കോര്‍പറേഷനുകള്‍, വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്; തിരുവനന്തപുരം പിടിച്ച് എന്‍ഡിഎ

എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്; നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി

ചിരികളികളുമായി ധ്യാനും സംഘവും; 'ഭീഷ്മർ' മേക്കിങ് വീഡിയോ ശ്രദ്ധ നേടുന്നു

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

SCROLL FOR NEXT