Around us

'മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാ അഴിമതികളുടെയും പ്രഭവകേന്ദ്രം'; സ്വര്‍ണ്ണക്കടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം സ്വര്‍ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്നത് ഞെട്ടിപ്പിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് പ്രമുഖര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. എല്ലാ അഴിമതിയുടെയും പ്രഭവ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. സ്പ്രിങ്ക്‌ളര്‍, ബെവ്‌കോ ആപ്പ്, ഇ മൊബിലിറ്റി പദ്ധതി തുടങ്ങിയ അഴിമതികളുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഇതിന് പിന്നാലെയാണ് സ്വര്‍ണ്ണക്കള്ളക്കടത്തിലും ആരോപണം ഉയരുന്നത്. ആദ്യമായാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെടുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമം നടന്നു. ഇതില്‍ ആരെല്ലാമാണ് ഉള്‍പ്പെട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഡിപ്ലൊമാറ്റിക് ചാനലുകളെ ദുരുപയോഗപ്പെടുത്തി കോടികളുടെ അഴിമതിയാണ് തട്ടിപ്പുകാര്‍ നടത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന സംശയിക്കപ്പെടുന്ന സ്ത്രീക്ക് ഐടി ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ എങ്ങനെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറിക്ക് എന്താണ് ഇതില്‍ പങ്കെന്ന് വിശദീകരിക്കണം. സ്പ്രിങ്ക്‌ളര്‍ ആരോപണം ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി ഐടി സെക്രട്ടറിയെ പൂര്‍ണമായി സംരക്ഷിക്കുകയായിരുന്നു. അന്ന് താനുന്നയിച്ച ആരോപണങ്ങളെല്ലാം ഇപ്പോള്‍ ശരിവെയ്ക്കപ്പെടുകയാണ്. അന്താരാഷ്ട്ര ബന്ധമുള്ള കള്ളക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരൊക്കെയാണ് ബന്ധപ്പെട്ടതെന്ന് ചുരുളഴിയേണ്ടതുണ്ട്. കുറ്റവാളികളുടെ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് അധപ്പതിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് ഒന്നും മറയ്ക്കാനാകില്ല. എല്ലാ കൊള്ളയിലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് ഓരോ ദിവസവും പുറത്തുവരികയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT