

ബിജോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന് ഈ മാസം 12 ന് തുടക്കമാകും. 14 വരെ ഷാര്‍ജ അല്‍ ബതായയിലെ ബിജോയ്സ് ക്രിക്കറ്റ് ക്ലബ്ബില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ദുബായ് പോലീസ് ഉള്‍പ്പടെ 64 ടീമുകള്‍ പങ്കെടുക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍താരം ഇർഫാന്‍ പത്താനാണ് ടൂർണമെന്‍റിന്‍റെ ബ്രാന്‍ഡ് അംബാസിഡർ.
വിജയിക്കുന്ന ടീമിന് അരലക്ഷം ദിർഹമാണ് സമ്മാനം. റണ്ണറപ്പിന് കാല്‍ലക്ഷം ദിർഹവും സമ്മാനമായി ലഭിക്കും.ഹനാന്‍ ഷാ ഉള്‍പ്പെടെ പങ്കെടുക്കുന്ന ലൈവ് സംഗീത പരിപാടിയും ചാമ്പ്യന്‍ഷിപ്പിനോട് അനുബന്ധിച്ചുണ്ടാകും.ഫുഡ് സ്റ്റാളുകള്‍, വിവിധ പ്രദര്‍ശനങ്ങള്‍ എന്നിവയുമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.