Around us

ഷവര്‍മ വിദേശി, കഴിക്കരുതെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി

ഷവര്‍മ വിദേശ ഭക്ഷണമാണെന്നും അത് കഴിക്കരുതെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി സുബ്രമഹ്ണ്യന്‍. ഇന്ത്യന്‍ ഭക്ഷണ സംസ്‌കാരത്തിന്റെ ഭാഗമല്ല ഷവര്‍മ എന്നാണ് മന്ത്രി പറഞ്ഞത്.

'ഷവര്‍മ പാശ്ചാത്യ ഭക്ഷണമാണ്. പശ്ചാത്ത്യ രാജ്യങ്ങള്‍ക്ക് അവരുടെ കാലാവസ്ഥ അനുസരിച്ച് കഴിക്കാന്‍ പറ്റുന്ന ഭക്ഷണമാണിത്. ആ പ്രദേശങ്ങളില്‍ താപനില മൈനസ് ഡിഗ്രി വരെ പോകും. അതുകൊണ്ട് തന്നെ അവിടെ ഈ ഭക്ഷണം പുറത്തുവെച്ചാലും കേടാകില്ല. ഏത് മാംസം ആയിക്കൊള്ളട്ടെ ഒരു ഫ്രീസറില്‍ പ്രത്യേക സാഹചര്യത്തില്‍ അത് നിലനിര്‍ത്തിയില്ലെങ്കില്‍ അത് കേടാകും. അങ്ങനെ കേടായ ഭക്ഷണം കഴിക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാകും,' മന്ത്രി പറഞ്ഞു.

യുവാക്കളുടെ താത്പര്യപ്രകാരം നിരവധി കടകളാണ് ഷവര്‍മ ഉണ്ടാക്കി വില്‍ക്കരുതെന്നും എന്നാല്‍ ഇങ്ങനെയുണ്ടാക്കുന്നത് പലപ്പോഴും കൃത്യമായ രീതയില്‍ അല്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പലപ്പോഴും ഷവര്‍മ വൃത്തിയില്‍ സൂക്ഷിക്കാന്‍ സാധിക്കാതെ വരുന്നുണ്ട്. പൊടിപറ്റുന്ന രീതിയിലാണ് ഇത് ഉണ്ടാക്കി വില്‍പന നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

നമ്മുടെ കാലാവസ്ഥയ്ക്ക് യോജിച്ചതാണോ ഈ ഭക്ഷണം എന്ന് നമ്മള്‍ ആരും ചിന്തിക്കുന്നില്ല. ചില പരാതികള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഇത്തരം കടകള്‍ പരിശോധിക്കുന്നതിനായി ഭക്ഷ്യ സുരക്ഷ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഷവര്‍മ കഴിച്ച് കാസര്‍ഗോഡില്‍ ഒരു കുട്ടി മരിക്കുകയും 58 പേര്‍ക്ക് ഭക്ഷ്യവിഷ ബാധയേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്‌നാട് ആരോഗ്യമന്ത്രിയുടെ പ്രതികരണം. കഴിച്ച ഷവര്‍മയില്‍ ഷിഗെല്ലയുടെ അംശങ്ങള്‍ കണ്ടെത്തിയതാണ് കുട്ടിയുടെ മരണകാരണമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം മധ്യ-ഏഷ്യന്‍ ഭക്ഷണമാണ് ഷവര്‍മ.

ഈ സിനിമയിലെ നായകനും നായികയുമെല്ലാം ആ വളയാണ്: മുഹാഷിന്‍

'സിനിമയ്ക്കുളളിൽ സിനിമ' ഒടിടിയിലേക്ക്; ഒരു റൊണാൾഡോ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നു

ജീത്തു ജോസഫ് - ആസിഫ് അലി ടീമിന്റെ 'മിറാഷ്' അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

'ലോർഡ് മാർക്കോ' ആകുന്നത് യാഷ്? പുതിയ ചിത്രവുമായി ക്യൂബ്സ് എന്റർടെയ്ൻമെന്റ്-ഹനീഫ് അദേനി ടീം

കരിയറില്‍ ചെയ്തതുവെച്ച് ഏറ്റവും സംതൃപ്തി തന്ന രണ്ട് വര്‍ക്കുകള്‍ ആ സീരീസുകളാണ്: സഞ്ജു ശിവറാം

SCROLL FOR NEXT