Around us

മഞ്ചേശ്വരത്ത് ശങ്കര്‍ റേ, വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്ത്‌; എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

THE CUE

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലേക്കുള്ള എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥികളായി. വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്ത്, കോന്നിയില്‍ കെ യു ജനീഷ് കുമാര്‍, അരൂരില്‍ മനു സി പുളിക്കല്‍, എറണാകുളത്ത് അഡ്വ മനു റോയ്, മഞ്ചേശ്വരത്ത് ശങ്കര്‍ റേ എന്നിവരാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. അഞ്ച് പേരും നിയമസഭയിലേക്ക് ആദ്യമായിട്ടാണ് മത്സരിക്കുന്നത്.

മഞ്ചേശ്വരത്ത് നേരത്തെ സംസ്ഥാന സമിതി അംഗം സി എച്ച് കുഞ്ഞമ്പു മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും അത് ആരോ പറഞ്ഞ് പറ്റിച്ചതാണെന്ന് കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ശങ്കര്‍ റേ.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിനെ മത്സരിപ്പിച്ച് വിജയം നേടാമെന്നാണ് സിപിഐഎം കണക്കുകൂട്ടല്‍. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മനു സി പുളിക്കല്‍ അരൂരും മറ്റൊരു വൈസ് പ്രസിഡന്റ് കെ.യു. ജനീഷ്‌കുമാര്‍ കോന്നിയിലും മത്സരിക്കും.

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ.എം. റോയിയുടെ മകന്‍ മനു റോയിയാണ് എറണാകുളം സ്ഥാനാര്‍ഥി. ഇടതുസ്വതന്ത്രനായിട്ടാണ് മനു മത്സരിക്കുക. സാമുദായിക സമവാക്യങ്ങള്‍ നോക്കിയല്ല സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചതെന്നു കോടിയേരി വാര്‍ത്താ സമ്മേഴനത്തില്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പു സമയത്തുണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യം മാറിയെന്നും കോടിയേരി പറഞ്ഞു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

SCROLL FOR NEXT