Around us

‘തകര്‍ക്കാനാവില്ല ഈ പെണ്‍സമരശക്തിയെ’; റിപ്പബ്ലിക് ദിനത്തില്‍ പ്രക്ഷോഭാവേശത്തില്‍ ഷഹീന്‍ബാഗ് 

THE CUE

റിപ്പബ്ലിക് ദിനത്തില്‍ സമരാവേശത്തില്‍ രാജ്യതലസ്ഥാനത്തെ ഷഹീന്‍ബാഗ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രണ്ട് മാസത്തോളമായി വനിതകള്‍ നേതൃത്വം നല്‍കുന്ന രാപ്പകല്‍ സമരം ഇവിടെ തുടരുകയാണ്. റിപ്പബ്ലിക് ദിനത്തില്‍ അന്‍പതിനായിരത്തോളം പേരാണ് ഇവിടെ ഒത്തുകൂടിയത്. ജാതിവെറിയ്ക്കിരയായി മരണപ്പെടേണ്ടി വന്ന രോഹിത് വെമുലയുടെ , മാതാവ് രാധിക വെമുലയും ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ, ഉമ്മ സൈറാ ബാനുവും ചേര്‍ന്ന് ഇവിടെ പതാക ഉയര്‍ത്തി. അണിനിരന്നവര്‍ മൂവര്‍ണക്കൊടിയേന്തി ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കി.

ദേശീയ പൗരത്വ ഭേദഗതി നിയമവും, പൗരത്വ രജിസ്റ്ററും, ജനസംഖ്യാ രജിസ്റ്ററും അംഗീകരിക്കാനാകില്ലെന്ന് സമരക്കാര്‍ ആഹ്വാനം ചെയ്തു. നാനാജാതി മത വിഭാഗങ്ങളില്‍പ്പെടുന്ന വിവിധ പ്രായത്തിലുള്ളവരാണ് സമരകേന്ദ്രത്തില്‍ ഒത്തുകൂടുന്നത്. ഐടി സെല്ലുകളുടെയോ ദേശീയ മാധ്യമങ്ങളുടെയോ സംഘടിതമായ എതിര്‍പ്രചാരണങ്ങള്‍ക്ക് ഈ പെണ്‍സമര ശക്തിയെ തകര്‍ക്കാനാവില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. ഈന്‍ക്വിലാബ്, ആസാദി മുദ്രാവാക്യങ്ങളാലും പാട്ടുകളാലും മുഖരിതമാണ് ഇവിടം. പൗരത്വ നിയമത്തിനെതിരെ തീര്‍ത്തും സമാധാനപരവും ശക്തവുമായ സമരമാണ് ഷഹീന്‍ബാഗില്‍ നടന്നുവരുന്നത്.

സമരത്തിന് നേതാക്കളില്ല പകരം സംഘാടകര്‍ മാത്രമേയുള്ളൂവെന്നതാണ് സവിശേഷത. വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരും പ്രായമേറിയവരുമെല്ലാം സമരമുന്നണിയിലുണ്ട്. ഇടതടവില്ലാതെ വേദിയില്‍ സംസാരങ്ങളും സംവാദങ്ങളും അരങ്ങേറുന്നു. സമരവേദിയിലെത്തുന്നവര്‍ കയ്യില്‍ കരുതുന്ന ഭക്ഷണം എല്ലാവരും പങ്കിട്ടുകഴിക്കുന്നു. ഡല്‍ഹി തണുത്തുവിറയ്ക്കുമ്പോള്‍ പോലും ഊര്‍ജസ്വലമായിരുന്നു പ്രക്ഷോഭ കേന്ദ്രം. താല്‍ക്കാലിക ലൈബ്രറിയടക്കം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. റീഡ് ഫോര്‍ റെവല്യൂഷന്‍ (വിപ്ലവത്തിനായി വായിക്കൂ) എന്ന മുദ്രാവാക്യവും ഇവിടെ ഉയര്‍ത്തുന്നുണ്ട്. അതേസമയം കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലവും ഒരുക്കിയിട്ടുണ്ട്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT