സാധാരണ പെണ്ണിന് വേണ്ടിയാണല്ലോ നായകനും വില്ലനും അടി ഉണ്ടാക്കുന്നത്, പ്ലൂട്ടോയിൽ ഏലിയന് വേണ്ടിയാണ്: അജു വർഗീസ്

സാധാരണ പെണ്ണിന് വേണ്ടിയാണല്ലോ നായകനും വില്ലനും അടി ഉണ്ടാക്കുന്നത്, പ്ലൂട്ടോയിൽ ഏലിയന് വേണ്ടിയാണ്: അജു വർഗീസ്
Published on

പ്ലൂട്ടോ എന്ന സിനിമയിലെ കഥാപാത്രത്തെ കുറിച്ച് സംസാരിച്ച് നടൻ അജു വർഗീസ്. ടൈഗർ തമ്പി എന്ന കഥാപാതത്തെയാണ് താൻ സിനിമയിൽ അവതരിപ്പിക്കുന്നത്. അൽപ്പം എക്സൻട്രിക് സ്വഭാവമുള്ള കഥാപാത്രമാണ് തന്റേത് എന്ന് അജു പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അജു വർഗീസ്.

'ടൈഗർ തമ്പി എന്ന കഥാപാത്രത്തെയാണ് ഈ സിനിമയിൽ ഞാൻ അവതരിപ്പിക്കുന്നത്. നീരജിന്റെ വിക്കിക്കും എന്റെ തമ്പിക്കും ഒരേ ലക്ഷ്യമേയുള്ളൂ... ഏലിയൻ. സാധാരണ പെണ്ണിന് വേണ്ടിയാണല്ലോ നായകനും വില്ലനും അടി ഉണ്ടാക്കുന്നത്. ഇതിൽ ഏലിയാണ് വേണ്ടിയാണ് നായകനും വില്ലനും അടി ഉണ്ടാക്കുന്നത്. നായിക ഒഴികെയുള്ള ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങളും അൽപ്പം എക്സൻട്രിക്കാണ്... സംവിധായകൻ മുതൽ നായകനും വില്ലനും വരെ. അൽപ്പം ക്യാകരികേച്ചർ സ്വഭാവമുള്ള കഥാപാത്രങ്ങളാണ് അവർ,' അജു വർഗീസ് പറഞ്ഞു.

അതേസമയം പ്ലൂട്ടോ ഈ മാസം 30 ന് തിയറ്ററുകളിൽ എത്തുകയാണ്. അല്‍ത്താഫ് സലീം അന്യഗ്രഹജീവിയായി എത്തുമ്പോള്‍ നീരജ് മാധവിനൊപ്പം അജു വര്‍ഗീസ്, അര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തില്‍ അജു വര്‍ഗീസിന്റെ വ്യത്യസ്തമായ മേക്കോവര്‍ ഏറെ കൗതുകമുണര്‍ത്തുന്നതാണ്. നീരജ് മാധവ്, അല്‍ത്താഫ് സലീം എന്നിവരെ കൂടാതെ സുബിന്‍ ടാര്‍സന്‍, ദിനേശ് പ്രഭാകര്‍, വിനീത് തട്ടില്‍, നിഹാല്‍ നിസാം, സഹീര്‍ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിന്‍, തുഷാര പിള്ള, വിപിന്‍ അറ്റ്ലി തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

ഓര്‍ക്കിഡ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ രജുകുമാറും രശ്മി രജുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആദിത്യന്‍ ചന്ദ്രശേഖറാണ് ഈ സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ സംവിധായകന്‍. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് നിയാസ് മുഹമ്മദാണ്. സനത് ശിവരാജ് എഡിറ്റിംഗും അര്‍ക്കാഡോ സംഗീത വിഭാഗവും കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ രാഖിലും കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യറുമാണ്.

logo
The Cue
www.thecue.in