Around us

'അവനെ പൊലീസ് തല്ലിക്കൊന്നത്, നെറുകയില്‍ വലിയ മുറിവ്, അടിവയറ്റിലുള്‍പ്പടെ നീലനിറത്തിലുള്ള പാടുകള്‍'; ഷഫീഖിന്റെ പിതാവ്

സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായിരുന്ന യുവാവ് മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. തന്റെ മകനെ പൊലീസ് തല്ലിക്കൊന്നതാണെന്ന് മരിച്ച ഷഫീഖിന്റെ പിതാവ് ഇസ്മയില്‍ ആരോപിച്ചു. നെറുകയില്‍ വലിയ മുറിവുണ്ടായിരുന്നുവെന്നും, അടിവയറ്റിലുള്‍പ്പടെ നീല നിറത്തിലുള്ള പാടുകളുണ്ടായിരുന്നുവെന്നും പിതാവ് പറഞ്ഞു.

ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു വട്ടകപ്പാറയ്ക്ക് സമീപത്തെ വീട്ടില്‍ നിന്ന് ഷഫീഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കൊണ്ടുപോയ സമയത്തും അതിന് ശേഷവും ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിച്ചില്ലെന്ന് ഇസ്മായില്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി പൊലീസിനോട് ചോദിച്ചെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ല. ഏത് കേസിനാണെന്ന് പോലും അറിയാതെയാണ് കൊണ്ടുപോയത്. ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയതും വൈകിയാണെന്നും പിതാവ് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിവരം അറിഞ്ഞ് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോള്‍ മകന്‍ ഇട്ടിരിക്കുന്ന പാന്റും ഷര്‍ട്ടുമല്ല ദേഹത്തുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 'അങ്ങനെ സംഭവിക്കണമെന്ന് പൊലീസിന് ഉദ്ദേശമുണ്ടായിരുന്നു. അതുകൊണ്ടാണ് എറണാകുളത്ത് നിന്ന് കൊണ്ടുവന്നത് പോലും അറിയിക്കാതിരുന്നത്', ഇസ്മായില്‍ പറഞ്ഞു. ആളെ തിരിച്ചറിയാനാകാത്ത വിധത്തില്‍ ഷഫീഖിന്റെ മുഖത്ത് പൊലീസ് മര്‍ദ്ദിച്ചുവെന്ന് സഹോദരനും ആരോപിച്ചു.

Shafiq's Death Family Against Police

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT