Around us

‘മുഖ്യമന്ത്രി ശ്രമിക്കുന്നത് അമിത്ഷായാകാന്‍’, മുസ്ലീങ്ങള്‍ പിണറായി വിജയന്റെ കെണിയില്‍ വീണെന്ന വാദവുമായി എസ്ഡിപിഐ 

THE CUE

മുസ്ലീം സമുദായം മുഖ്യമന്ത്രി പിണറായി വിജയന്റെ കെണിയില്‍ വീണെന്ന വാദവുമായി എസ്ഡിപിഐ. മുഖ്യമന്ത്രി അമിത്ഷായാകാന്‍ ശ്രമിക്കുകയാണെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുള്‍ ഹമീദ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പൗരത്വ സമരത്തില്‍ തീവ്രവാദ സ്വഭാവമുള്ള എസ്ഡിപിഐയെ പോലുള്ളവര്‍ നുഴഞ്ഞുകയറുന്നുവെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു എസ്ഡിപിഐ രംഗത്തെത്തിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുസ്ലീം സമുദായത്തിന്റെ സംരക്ഷകന്‍ താനാണെന്ന് വരുത്തി തീര്‍ക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എസ്ഡിപിഐ കുറ്റപ്പെടുത്തി. ശബരിമല വിഷയത്തില്‍ നവോത്ഥാന നായകനാവാന്‍ ശ്രമിച്ച മുഖ്യമന്ത്രി ഇവിടെ ന്യൂനപക്ഷങ്ങളുടെ സംരക്ഷകന്‍ താന്‍ മാത്രമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധിരിപ്പിച്ചുവെന്നും പി അബ്ദുള്‍ ഹമീദ് വാദിച്ചു.

എവിടെയാണ് എസ്ഡിപിഐ പൗരത്വ വിഷയവുമായി ബന്ധപ്പെട്ട് അറസ്റ്റിലായെന്നും എവിടെയാണ് നുഴഞ്ഞുകയറിയതെന്നും വ്യക്തമാക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. അമിത്ഷായാകാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എസ്ഡിപിഐയുടെ പിന്നില്‍ ജനങ്ങള്‍ അണിനിരക്കുന്നുവെന്ന് കണ്ടതില്‍ വിറളി പിടിച്ചാണ് മുഖ്യമന്ത്രി ഇങ്ങനെ വിളിച്ചു പറയുന്നതെന്നും എസ്ഡിപിഐ ആരോപിച്ചു.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT