‘അന്ന് ആളുകള്‍ക്ക് വിശപ്പിന്റെ വിളിയായിരുന്നു പ്രധാനം, അമിതാഹാരം കഴിക്കാവുന്ന സ്ഥിതിയായപ്പോഴാണ് തീവ്ര മതഭക്തരായത്’  

‘അന്ന് ആളുകള്‍ക്ക് വിശപ്പിന്റെ വിളിയായിരുന്നു പ്രധാനം, അമിതാഹാരം കഴിക്കാവുന്ന സ്ഥിതിയായപ്പോഴാണ് തീവ്ര മതഭക്തരായത്’  

ഒരു ചോദ്യപേപ്പറിന്റെ പേരില്‍ ഒരു സംഘം പോപ്പുലര്‍ ഫ്രണ്ടുകാരാല്‍ കൈപ്പത്തി വെട്ടിമാറ്റപ്പെട്ട പ്രൊഫസര്‍ ടിജെ ജോസഫ്'അറ്റുപോകാത്ത ഓര്‍മ്മകള്‍' എന്ന ആത്മകഥയുടെ പശ്ചാത്തലത്തില്‍ ദ ക്യുവിന്‌ നല്‍കിയ അഭിമുഖത്തില്‍ നിന്ന്.

മനുഷ്യരില്‍ മതം അതിപ്രസരം ചെലുത്തുമ്പോഴല്ലേ കൈവെട്ട് പോലെ ക്രൂരമായ ആക്രമണങ്ങള്‍ ഉണ്ടാകുന്നത് ?

എന്റെയൊക്കെ കുട്ടിക്കാലത്ത് മതത്തിന് ഇത്ര പ്രസക്തിയുണ്ടായിരുന്നില്ല. മതത്തിന് മേല്‍ക്കോയ്മയുമുണ്ടായിരുന്നില്ല. ബാല്യകാലത്ത് ചില വിശ്വാസങ്ങള്‍ക്കനുസരിച്ച് ചിലതിനൊക്കെ പോയിട്ടുണ്ടെന്നല്ലാതെ അതിന് ശേഷം മതപരമായ ചടങ്ങുകളില്‍ നിന്ന് മിക്കവാറും വിട്ടുനില്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. അല്ലെങ്കില്‍ അതിലൊന്നും അത്ര നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്നില്ല. മതങ്ങള്‍ക്കുമില്ലായിരുന്നു. അതിന്റെ ആചാര്യന്‍മാര്‍ക്കുമില്ലായിരുന്നു. അന്നൊക്കെ അതിനേക്കാള്‍ വലിയ പ്രശ്‌നങ്ങള്‍ മനുഷ്യര്‍ അനുഭവിക്കുന്നുണ്ടായിരുന്നു. വിശപ്പിന്റെ വിളിയൊക്കെ കേട്ടാണ് എന്റെ ബാല്യമൊക്കെ കഴിഞ്ഞുപോയത്. അപ്പന്‍ കൃഷിക്കാരനായതുകൊണ്ട് ഏതെങ്കിലും മലയിലൊക്കെ പോയി പണിയെടുത്ത് കപ്പയും കാച്ചിലും ചേനയും ഒക്കെ നട്ട് ഞങ്ങള്‍ക്ക് മൂന്ന് നേരം ഭക്ഷണം തരുമായിരുന്നു. പക്ഷേ കേരളത്തിലെ ഭൂരിഭാഗത്തിന്റെയും അവസ്ഥ അന്ന് അങ്ങനെയായിരുന്നില്ല.

‘അന്ന് ആളുകള്‍ക്ക് വിശപ്പിന്റെ വിളിയായിരുന്നു പ്രധാനം, അമിതാഹാരം കഴിക്കാവുന്ന സ്ഥിതിയായപ്പോഴാണ് തീവ്ര മതഭക്തരായത്’  
മതനിന്ദയല്ലെന്ന് സഭ പറഞ്ഞിരുന്നെങ്കില്‍ മുസ്ലിങ്ങള്‍ തെറ്റിദ്ധരിക്കില്ലായിരുന്നു;ഒറ്റദിനത്തില്‍ പ്രശ്‌നം തീരുമായിരുന്നു : ടി.ജെ ജോസഫ്‌ 

ആളുകള്‍ക്ക് ഒരു നേരം പോലും ഭക്ഷണം കഴിക്കാനില്ലാതിരുന്ന കാലത്താണ് എന്റെ സ്‌കൂള്‍ ജീവിതമൊക്കെ കടന്നുപോയത്. അന്ന് വിശപ്പിന്റെ വിളിയായിരുന്നു പ്രധാനം. ആ സമയത്ത് മതങ്ങള്‍ക്കൊന്നും അത്ര പ്രാധാന്യമുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോള്‍ കേരളത്തിന്റെ സാമ്പത്തികാവസ്ഥയൊക്കെ മെച്ചപ്പെട്ട് എല്ലാവര്‍ക്കും മൂന്ന് നേരമോ നാല് നേരമോ അമിതാഹാരമോ ഒക്കെ കഴിക്കാവുന്ന രീതിവന്നു. അപ്പോഴാണ് മതങ്ങളെല്ലാം പിടിമുറുക്കുന്നത്. അതിന് മുന്‍പ് അവര്‍ക്ക് ധാരാളം ജീവിത പ്രശ്‌നങ്ങളുണ്ടായിരുന്നു. അത്തരം പ്രശ്‌നങ്ങളൊന്നുമില്ലാതെ സുഭിക്ഷത വന്നതുകൊണ്ട് അലച്ചിലില്ല.അതിനാലിങ്ങനെ മതത്തിന്റെ പിറകെ പോയി തീവ്രമത ഭക്തരായി തീരുകയാണ്. മതനേതാക്കന്‍മാരൊക്കെ കുട്ടികളെ മതപഠന ക്ലാസുകളിലേക്ക് ആനയിച്ച് അവരെ വഷളാക്കുകയാണ് ചെയ്യുന്നത്. അവരുടെ സ്വതന്ത്ര ബുദ്ധിയെ ഹനിച്ചുകളയുന്നു. ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്ത് സ്വതന്ത്രമായി ചിന്തിക്കാനും കളിക്കാനും ചര്‍ച്ചചെയ്യാനുമൊക്കെ ധാരാളം സമയമുണ്ടായിരുന്നു.

‘അന്ന് ആളുകള്‍ക്ക് വിശപ്പിന്റെ വിളിയായിരുന്നു പ്രധാനം, അമിതാഹാരം കഴിക്കാവുന്ന സ്ഥിതിയായപ്പോഴാണ് തീവ്ര മതഭക്തരായത്’  
‘നുഴഞ്ഞുകയറി അക്രമം നടത്തുന്നത് എസ്ഡിപിഐ’; പൗരത്വ സമരങ്ങള്‍ വഴിതിരിച്ചുവിടാന്‍ തീവ്രവാദ സംഘങ്ങളുടെ ശ്രമമെന്ന് മുഖ്യമന്ത്രി 

ഇന്ന് കുട്ടികള്‍ക്ക് ആഴ്ചയില്‍ ആറുദിവസവും വലിയ ഭാരമുള്ള തോള്‍സഞ്ചികളും തൂക്കി സ്‌കൂളില്‍ പോകണം. അവര്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനോ ചര്‍ച്ചചെയ്യാനോ സമയമില്ല. അവധിയുള്ള ദിവസങ്ങളില്‍ മതാചാര്യന്‍മാര്‍ അവരെ വിളിച്ചുകൂട്ടി വിശ്വാസ പരിശീലനം നടത്തുകയാണ്. ഒരിക്കലും സ്വതന്ത്രമായി ചിന്തിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കാത്ത വ്യവസ്ഥയാണ് ഇന്നുള്ളത്. ഞങ്ങളുടെ നിര്‍ദേശങ്ങള്‍ കേട്ട് കുട്ടികള്‍ നന്നായി പഠിച്ച് മാര്‍ക്ക് വാങ്ങി ജോലി മേടിക്കണമെന്ന് മാതാപിതാക്കള്‍ ചിന്തിക്കുന്നു. ഒരുഭാഗത്ത് ഈ സ്വാര്‍ത്ഥപരമായ ചിന്ത. അതിനൊപ്പം മതാധിപത്യത്തിന്റെ ആളുകള്‍ ഈ കുട്ടികളെ വിളിച്ചുവരുത്തി വേദമോതി അവരുടെ അടിമകളാക്കി മാറ്റുന്നു.അല്ലായിരുന്നെങ്കില്‍ കേരളത്തില്‍ നിന്ന് ഇന്നൊക്കെ ഒട്ടേറെ പ്രതിഭാശാലികള്‍ ഉണ്ടാകേണ്ടിയിരുന്നതാണ്. ബുദ്ധിയുണ്ടെങ്കിലും വിദ്യാഭ്യാസമുണ്ടെങ്കിലും പലരും മതത്തിന്റെ വിഷം കുടിച്ച് അന്ധത ബാധിച്ച് നടക്കുകയാണ്.

‘അന്ന് ആളുകള്‍ക്ക് വിശപ്പിന്റെ വിളിയായിരുന്നു പ്രധാനം, അമിതാഹാരം കഴിക്കാവുന്ന സ്ഥിതിയായപ്പോഴാണ് തീവ്ര മതഭക്തരായത്’  
‘ഏറ്റവും കൂടുതല്‍ നമ്മെ കൊല്ലുന്നത് മുസ്ലിങ്ങള്‍‘; വിദ്വേഷ പ്രസംഗവുമായി ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍, വിവാദമായപ്പോള്‍ മാപ്പ്

അതുകൊണ്ടൊക്കെ കൂടിയാണ് കേരളത്തിന് സാംസ്‌കാരിക അധപ്പതനമുണ്ടായിരിക്കുന്നത്. നല്ല പൊതുപ്രവര്‍ത്തകര്‍, നല്ല ശാസ്ത്രജ്ഞര്‍, നല്ല സാഹിത്യ പ്രതിഭകള്‍ കൂടുതലായി ഉണ്ടാകാത്തത് അതുകൊണ്ടാണ്. അതിന് ബൗദ്ധികമായ അലച്ചിലുണ്ടാകണം. അങ്ങനെയുണ്ടാകുന്നില്ല. എല്ലാം ഉരുട്ടിയുരുട്ടി കൊടുത്താല്‍ വിഴുങ്ങുന്ന രീതിയിലേക്ക് കുട്ടികള്‍ മാറി. അല്ലായിരുന്നെങ്കില്‍ സാംസ്‌കാരികരംഗം എത്രയോ ഉന്നതി പ്രാപിക്കേണ്ടതാണ്. കേരളം ലോകത്തിന് മാതൃകയാകേണ്ടതാണ്. അങ്ങനെയുള്ള കേരളത്തിലാണ് ഒരു പ്രൊഫസറായ എന്നെപ്പോലൊരു മനുഷ്യന് ഇത്രയുംകാലം അരക്ഷിതമായ ജീവിതം തുടരേണ്ടി വന്നത്. പ്രൊഫസറായ എനിക്ക് ഇങ്ങനെയാണെങ്കില്‍ ഒരു സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും. നമ്മുടെ വ്യവസ്ഥിതി , ഭരണകൂടം ഇവിടുത്തെ മറ്റ് ഏര്‍പ്പാടുകളുമൊക്കെ ഒരു പ്രശ്‌നം വരുമ്പോള്‍ എത്രമാത്രം മനുഷ്യനെ സഹായിക്കാന്‍ അപര്യാപ്തമാണെന്നതാണ് ഞാന്‍ ആത്മകഥയിലൂടെ ആവിഷ്‌കരിക്കുന്നത്, അരക്ഷിതനായ ഒരു കേരള പൗരന്റെ ജീവിതത്തിന്റെ നേര്‍പകര്‍പ്പാണ് ഈ പുസ്തകത്തിലൂടെ വരച്ചുകാട്ടാന്‍ ശ്രമിച്ചിട്ടുള്ളത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in