Around us

മരട്: ഫ്‌ളാറ്റുടമകളുടെ അവസാനനീക്കവും വിഫലം; മൂന്നംഗസമിതി റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

THE CUE

തീരദേശ പരിപാലനനിയമം ലംഘിച്ചതിനേക്കുറ്റിച്ചുള്ള റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന മരട് ഫ്‌ളാറ്റുടമകളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. മൂന്നംഗ സമിതി റിപ്പോര്‍ട്ടിനെതിരെ കായലോരം ഫ്‌ളാറ്റുടമകള്‍ നല്‍കിയ റിട്ട് ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് തള്ളിയത്.

നിയമലംഘനം പരിശോധിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗസമിതി കോടതിയെ കബളിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു ഫ്‌ളാറ്റുടമകളുടെ ഹര്‍ജി. സമിതി ഒരു പ്രത്യേക വിദഗ്ധ സമിതിയായി രൂപീകരിച്ചത് കോടതിയുടെ അനുമതിയില്ലാതെയാണ്. ഈ സമിതി ഫ്‌ളാറ്റുടമകളുടെ വാദം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഫ്‌ളാറ്റുടമകളുടെ ഭാഗം കേട്ട് ഈ കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും മൂന്നംഗസമിതിയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി കേള്‍ക്കാന്‍ തയ്യാറല്ലെന്നും തള്ളുകയാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കിയതോടെ ഫ്‌ളാറ്റുടമകളുടെ അവസാന നിയമ നീക്കവും വിഫലമായി.

ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് അധികൃതര്‍. ഒക്ടോബര്‍ മൂന്നാം തീയതി വരെയാണ് ഉടമകള്‍ക്ക് ഒഴിയാനായി സമയം അനുവദിച്ചിരിക്കുന്നത്. മാറിത്താമസിക്കാനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫ്‌ളാറ്റുകളില്‍ ഒഴിവില്ലെന്ന പരാതിയുമായി താമസക്കാര്‍ രംഗത്തെത്തി. മരടിലെ താമസക്കാര്‍ക്കായി 521 ഫ്‌ളാറ്റുകള്‍ തയ്യാറാണെന്നും നേരില്‍ കണ്ട് ബോധ്യപ്പെട്ട ശേഷം അവിടേക്ക് മാറാമെന്നുമാണ് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നത്. ഫ്‌ളാറ്റുകളില്‍ വിളിച്ച് അന്വേഷിക്കുമ്പോള്‍ മോശം മറുപടിയാണ് ലഭിക്കുന്നതെന്നും വ്യക്തമായ അന്വേഷണം നടത്താതെയാണ് ജില്ലാ ഭരണകൂടം ഫ്‌ളാറ്റുകളുടെ പട്ടിക തയ്യാറാക്കിയതെന്നും മരടിലെ അപ്പാര്‍ട്‌മെന്റ് ഉടമകള്‍ പരാതിപ്പെട്ടു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT