ടി ഒ സൂരജ്  
ടി ഒ സൂരജ്  

‘പാലാരിവട്ടം പാലം നിര്‍മ്മാണ സമയത്ത് ടി ഒ സൂരജ് കോടികളുടെ സ്വത്തുണ്ടാക്കി’; വാങ്ങിയത് മകന്റെ പേരില്‍; സത്യവാങ്മൂലം ഹൈക്കോടതിയില്‍

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി വിജിലന്‍സ്. അഴിമതി നടത്തിയതിന് കൂടുതല്‍ തെളിവുകളുണ്ടെന്ന് കാണിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഇടപ്പള്ളിയില്‍ 3.25 കോടിയുടെ സ്വത്ത് മകന്റെ പേരില്‍ സൂരജ് വാങ്ങി. ഇതില്‍ രണ്ട് കോടി കള്ളപ്പണമായാണ് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിന് ഗൂഡലക്ഷ്യങ്ങളുണ്ടായിരുന്നുവെന്ന് സൂരജ് ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചുവെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇബ്രാഹിംകുഞ്ഞിനെതിരായ തെളിവുകള്‍ കണ്ടെത്താന്‍ കൂടുതല്‍ സമയം വേണം. ഇബ്രാഹിംകുഞ്ഞിന്റെ പേരെടുത്ത് പറഞ്ഞു കൊണ്ടാണ് റിപ്പോര്‍ട്ട്.

ടി ഒ സൂരജ് ഉള്‍പ്പെടെ അറസ്റ്റിലായ നാല് പേരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. സൂരജ് ഇബ്രാഹിംകുഞ്ഞിനെതിരെ പരസ്യമായി നടത്തിയ വെളിപ്പെടുത്തലുകള്‍ നിഷേധിക്കുന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയത് വിജിലന്‍സിനെ വെട്ടിലാക്കിയിരുന്നു. ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയതിനെതിരെ വിജിലന്‍സ് ഡയക്ടറെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി ശാസിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in