Around us

ചന്ദ്രിക കള്ളപ്പണ കേസ്; പാണക്കാട് ശിഹാബ് തങ്ങൾ ഇഡിക്ക് മുന്നിൽ ഹാജരാവില്ല

ചന്ദ്രിക പത്രത്തിലെ കള്ളപ്പണ കേസിൽ പാണക്കാട് ശിഹാബ് തങ്ങൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാവില്ല. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഹൈദരലി ശിഹാബ് തങ്ങൾ ഇ.ഡിയെ നേരത്തെ അറിയിച്ചിരുന്നു. ചന്ദ്രികയുടെ ഫിനാൻസ് ഡയറക്ടർ പി.എ അബ്ദുൾ ഷമീർ രാവിലെ പത്തരയോടെ കൊച്ചി ഇ.ഡി ഓഫിസിൽ ഹാജരാകും.

കേസുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ വാസ്തവമല്ലെന്നും പണത്തിന്റെ സ്രോതസ്സ് തെളിയിക്കുന്ന എല്ലാ രേഖകളും ഹാജരാക്കിയതായും മുസ്ലീം ലീഗ് അഭിഭാഷകൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ചന്ദ്രിക പത്രത്തിന്റെ വരിസംഖ്യയാണ് കൊച്ചിയിലെ ബാങ്കിൽ നിക്ഷേപിച്ചതെന്നാണ് ലീഗിന്റെ വിശദീകരണം. ഇതിനു മുൻപ് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പാണക്കാട് എത്തി ഇ.ഡി ഉദ്യോഗസ്ഥർ തങ്ങളുടെ മൊഴി രേഖപ്പെടുത്തിയത്.

ചന്ദ്രിക ദിനപത്രത്തിലെ കള്ളപ്പണ വിവാദത്തിലും മുസ്ലിം ലീഗിലെ ആഭ്യന്തര പ്രശ്‌നങ്ങളിലും കുഞ്ഞാലിക്കുട്ടിക്കെതിരെ ഇന്നലെ പാണക്കാട് ഹൈദരലി തങ്ങളുടെ മകന്‍ രംഗത്ത് എത്തിയിരുന്നു. ഹൈദരലി തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനും ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുകള്‍ക്കും കാരണം പി.കെ കുഞ്ഞാലിക്കുട്ടിയാണെന്നും മുയിന്‍ അലി ആരോപിച്ചിരുന്നു. ഹൈദരലി തങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും മകന്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

ചിരിപ്പൂരം ഒരുക്കി മലയാളത്തിന്റെ വിന്റേജ് യൂത്തന്മാർ, 'ധീരൻ' ജൂലൈ 4 ന് തിയറ്ററുകളിൽ

'Vismaya Mohanlal' എന്ന് എഴുതിയിരിക്കുന്നത് ലാലേട്ടൻ തന്നെ: അനീഷ് ഗോപാൽ അഭിമുഖം

ഷൂട്ട് ചെയ്യുന്ന സമയത്ത് പോലും 'ഹിസ് ഹൈനസ് അബ്ധുള്ള'യുടെ ക്ലൈമാക്സ് എഴുതിയിട്ടില്ലായിരുന്നു: ജഗദീഷ്

SCROLL FOR NEXT