Around us

‘ജ്യോതിഷിയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചു’ ; കൊലക്കേസില്‍ ജീവപര്യന്തം ലഭിച്ച ശരവണ ഭവന്‍ ഉടമ കീഴടങ്ങി

THE CUE

ജ്യോതിഷിയുടെ ഉപദേശ പ്രകാരം യുവതിയെ സ്വന്തമാക്കാനായി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ശരവണഭവന്‍ ഉടമ പി രാജഗോപാല്‍ കീഴടങ്ങി. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത് സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങല്‍. മദ്രാസ് ഹൈക്കോടതിയില്‍ കീഴടങ്ങിയ രാജഗോപാലിനെ ജയിലിലേക്കയച്ചു.

വിചാരണ സമയത്ത് രാജഗോപാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉന്നയിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷമനായ ബഞ്ച് രാജഗോപാലിന്റെ ഹര്‍ജി തള്ളിയത്. ഓക്‌സിജന്‍ മാസ്‌ക ധരിച്ച് ആംബുലന്‍സിലാണ് പ്രതി കോടതിയില്‍ കീഴടങ്ങിയത്. കേസില്‍ ജൂലൈ ഏഴിന് കീഴടങ്ങാന്‍ കോടതി രാജഗോപാലിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് മറികടക്കാനായിരുന്നു ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിച്ചത്.

ജ്യോതിഷിയുടെ ഉപദേശ പ്രകാരം സ്വന്തം ഹോട്ടലിലെ ജീവനക്കാരനായിരുന്ന പ്രിന്‍സ് ശാന്തകുമാറിന്റെ ഭാര്യയെ തന്റെ മൂന്നാം ഭാര്യയാക്കാന്‍ വേണ്ടിയായിരുന്നു രാജഗോപാല്‍ കൊലപാതകം ആസൂത്രണം ചെയ്തത്.

2001ലായിരുന്നു കേസിനാസ്പദമായ കൊലപാതകം നടന്നത്. ദോശയുടെ രാജാവ് എന്ന് അറിയപ്പെട്ടിരുന്ന പി രാജഗോപാലിനോട് ജ്യോതിഷിയായിരുന്ന മടിപ്പാക്കം രവിയാണ് ഹോട്ടലിലെ അസിസ്റ്റന്റ് മാനേജറിന്റെ മകളായ ജീവജ്യോതിയെ വിവാഹം കഴിച്ചാല്‍ സൗഭാഗ്യങ്ങള്‍ കൊണ്ടുവരുമെന്ന് പറഞ്ഞത്. ഇതിനു വേണ്ടിയായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. 2004ല്‍ കേസില്‍ കോടതി രാജഗോപാലിന് 10 വര്‍ഷം തടവു ശിക്ഷ വിധിച്ചു. രാജഗോപാല്‍ അപ്പീല്‍ നല്‍കിയെങ്കിലും ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തുകയാണ് കോടതി ചെയ്തത്.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT