Around us

'ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് ട്വന്റി 20 ആയിരിക്കും', എറണാകുളത്ത് 14 മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് സാബു എം.ജേക്കബ്

ട്വന്റി 20 ആയിരിക്കും ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയെന്ന് ചെയര്‍മാന്‍ സാബു എം.ജേക്കബ്. എറണാകുളത്ത് 14 മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നും, വിജയ സാധ്യത മാനദണ്ഡമാക്കിയാകും തീരുമാനമെന്നും സാബു എം.ജേക്കബ് പറഞ്ഞു.

സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലുള്ള ആളുകളുമായി ചര്‍ച്ച നടത്തും. നിലവില്‍ ഓരോ മണ്ഡലങ്ങളും അടിസ്ഥാനമാക്കി പഠനങ്ങള്‍ നടത്തുകയാണ്. ജനങ്ങളുടെ പ്രതികരണം അനുസരിച്ചായിരിക്കും മത്സരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുക. 14 മണ്ഡലങ്ങളിലും ഒരു പോലെയാണ് ജനങ്ങള്‍ പ്രതികരിക്കുന്നതെങ്കില്‍ 14 മണ്ഡലങ്ങളിലും മത്സരിക്കുമെന്നും സാബു എം.ജേക്കബ്.

എല്ലാ മുന്നണികളും ട്വന്റി 20യെ സമീപിച്ചിട്ടുണ്ടെന്നും എന്നാല്‍ അവരുമായി സഹകരിച്ച് മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ല, താന്‍ മത്സരരംഗത്തേക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 'പാര്‍ട്ടിയുടെ പ്രസിഡന്റ് എന്ന നിലയ്ക്ക് നേതൃത്വം നല്‍കുന്നതിനാണ് പ്രാധാന്യം നല്‍കുക. പതിനാല് സ്ഥാനാര്‍ത്ഥികളെ കൊണ്ടുവരികയാണെങ്കില്‍ പതിനാല് വ്യത്യസ്ത മേഖലകളില്‍ പ്രാവീണ്യം നേടിയവരെയായിരിക്കും കൊണ്ടുവരിക. ഓരോ മണ്ഡലത്തിലും രണ്ട് പേരെ നിലവില്‍ ഷോട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. എത്രത്തോളം എം.എല്‍.എ സ്ഥാനത്തിന് അനുയോജ്യമാകും എന്നത് നോക്കിയായിരിക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുക. '

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കമാല്‍ പാഷയുമായി ചര്‍ച്ച നടത്തിയിട്ടില്ല. ട്വന്റി 20 ഒരിക്കലും അഴിമതി നടത്തില്ലെന്ന് ജനങ്ങള്‍ക്ക് അറിയാം. അതുകൊണ്ട് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങള്‍ക്ക് വെല്ലുവിളിയാകില്ല എന്നും സാബു എം.ജേക്കബ് കൂട്ടിച്ചേര്‍ത്തു.

Sabu M Jacob Says Twenty 20 Will Contest In 14 Constituencies Of Ernakulam

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 മുതൽ തിയറ്ററുകളിൽ

ലുലുവിൽ ചക്ക ഉത്സവം

യുഎഇ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സി.പി റിസ്‌വാന്‍റെ നേതൃത്വത്തില്‍ സെറ്റ് ഗോ ക്രിക്കറ്റ് അക്കാദമി ദുബായില്‍ ആരംഭിച്ചു

SCROLL FOR NEXT