Around us

‘സമാധാനം നിലനിര്‍ത്താന്‍ എന്തിനും തയ്യാര്‍‘; പ്രധാന ലക്ഷ്യം സ്നേഹവും, ഐക്യവുമായിരിക്കണമെന്ന് രജനികാന്ത്

THE CUE

രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ എന്ത് ചെയ്യാനും തയ്യാറാണെന്ന് തമിഴ് നടന്‍ രജനികാന്ത്. ഡല്‍ഹി അക്രമത്തെ അപലപിച്ച് രംഗത്തെത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് താരത്തിന്റെ പ്രതികരണം. ചില മുസ്ലിം സംഘടനാ നേതാക്കളുമായി രജനികാന്ത് ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'രാജ്യത്ത് സമാധാനം നിലനിര്‍ത്തുന്നതിന് എന്ത് ചെയ്യാനും ഞാന്‍ തയ്യാറാണ്. രാജ്യത്തിന്റെ പ്രധാന ലക്ഷ്യം സ്‌നേഹം, ഐക്യം, സമാധാനം എന്നിവ ആയിരിക്കണമെന്ന അവരുടെ ( മുസ്ലീം സംഘടനാ നേതാക്കളുടെ) അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.'- രജനികാന്ത് ട്വീറ്റ് ചെയ്തു.

ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രജനികാന്ത് നേരത്തെ രംഗത്തെത്തിയിരുന്നു. രാജ്യത്ത് അരങ്ങേറുന്ന അക്രമസംഭവങ്ങള്‍ തടയാനായില്ലെങ്കില്‍ കേന്ദ്രത്തിലെ നേതാക്കള്‍ രാജിവെക്കമെന്നായിരുന്നു രജനികാന്ത് പറഞ്ഞത്. കാലാപത്തിന് കാരണം കേന്ദ്രസര്‍ക്കാര്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയാണ്. അക്രമം ഉരുക്ക് മുഷ്ടി ഉപയോഗിച്ച് നേരിടണമായിരുന്നു, പ്രത്യേകിച്ച് അമേരിക്കന്‍ പ്രസിഡന്റ് രാജ്യം സന്ദര്‍ശിക്കുന്ന സമയത്ത് ഇത്തരമൊരു പ്രശ്നമുണ്ടാകുമ്പോള്‍. പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ മുസ്ലീങ്ങളെ ബാധിക്കില്ലെന്നും, ഇക്കാര്യത്തില്‍ തന്റെ മുന്‍നിലപാടില്‍ മാറ്റമില്ലെന്നും രജനികാന്ത് പറഞ്ഞിരുന്നു.

ഷാരൂഖ് ഖാന്‍ ഉദ്ഘാടകനായി,പാന്തര്‍ ക്ലബ് ദുബായില്‍ തുറന്നു

നിക്കോളാസ് മദൂറോയും ഭാര്യയും അമേരിക്കയുടെ പിടിയില്‍? കാരക്കാസില്‍ അടക്കം സ്‌ഫോടനങ്ങള്‍; വെനസ്വേലയില്‍ നടക്കുന്നത് എന്ത്?

I AM COMING; വൺ ലാസ്റ്റ് ടൈം റെക്കോർഡുകൾ തൂക്കാൻ ദളപതി വരുന്നു, ജനനായകൻ ട്രെയ്‌ലര്‍

ആരംഭിക്കലാമാ!!! 'തലൈവർ 173' ഒരുക്കുന്നത് 'ഡോൺ' സംവിധായകൻ സിബി ചക്രവർത്തി

മലയാളത്തിന്‍റെ വാനമ്പാടിക്കൊപ്പം പാടുന്നതിന്റെ സന്തോഷം പങ്കുവെച്ച് റിമി ടോമി; 'ആരാണേ ആരാണേ...' നാളെ പുറത്തിറങ്ങും

SCROLL FOR NEXT