പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പിഴ 10,000; കാലാവധി ഈ മാസം കൂടി 

പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പിഴ 10,000; കാലാവധി ഈ മാസം കൂടി 

നിശ്ചിത സമയത്തിനുള്ളില്‍ പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പിഴയായി നല്‍കേണ്ടി വരുക 10,000 രൂപ. പ്രവര്‍ത്തനയോഗ്യമല്ലാത്ത പാന്‍ ഉപയോഗിച്ചതിനായിരിക്കും പിഴ ഈടാക്കുക. ആദായനികുതി നിയമത്തിലെ വകുപ്പ് 272 ബി പ്രകാരമാണ് പിഴ അടയ്‌ക്കേണ്ടത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മാര്‍ച്ച് 31- ആണ് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി. ഇതിനകം ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് ഉടമ പിഴയടക്കാന്‍ നിര്‍ബന്ധിതനാകും. ജോലിആവശ്യത്തിനും, ബാങ്ക് ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലും പാന്‍ നമ്പര്‍ നല്‍കിയിട്ടുള്ളതിനാലാണിത്. അസാധുവായ പാന്‍ ഓരോ തവണ ഉപയോഗിക്കുമ്പോഴും 10,000 രൂപ പിഴ നല്‍കേണ്ടി വരും.

പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പിഴ 10,000; കാലാവധി ഈ മാസം കൂടി 
‘കൊറോണ വൈറസിന്റെ മറ്റൊരു പതിപ്പാണിത്, നമ്മള്‍ രോഗികളാണ്’; ഡല്‍ഹി കലാപത്തില്‍ പ്രതികരണവുമായി അരുന്ധതി റോയ് 

അസാധുവായ പാന്‍ കാര്‍ഡുള്ളവര്‍ക്ക് വീണ്ടും പുതിയ പാന്‍കാര്‍ഡിന് അപേക്ഷിക്കാന്‍ സാധിക്കില്ല. ആധാറുമായി ബന്ധിപ്പിച്ചയുടനെ പാന്‍ വീണ്ടും പ്രവര്‍ത്തനയോഗ്യമാകും. അതിനുശേഷമുള്ള ഇടപാടുകള്‍ക്ക് പിഴ നല്‍കേണ്ടി വരില്ല.

Related Stories

No stories found.
logo
The Cue
www.thecue.in