Around us

‘മോദി മഹാത്മഗാന്ധിയെ ദുരുപയോഗം ചെയ്യുന്നു’; ജീവിച്ചിരുന്നെങ്കില്‍ പൗരത്വ ഭേദഗതിയെ എതിര്‍ക്കുമായിരുന്നുവെന്ന് രാമചന്ദ്രഗുഹ

THE CUE

നരേന്ദ്ര മോദി സ്യന്തം പ്രശസ്തിയ്ക്ക് വേണ്ടി മഹാത്മാഗാന്ധിയെ ദുരുപയോഗം ചെയ്യുന്നുവെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. ഗാന്ധി ജീവിച്ചിരുന്നെങ്കില്‍ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുമായിരുന്നു. ഗാന്ധിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തിലായിരുന്നു രാമചന്ദ്രഗുഹയുടെ ആരോപണം. പ്രശസ്തിക്ക് വേണ്ടി മോദി ഗാന്ധിയുടെ പേര് ദുരുപയോഗം ചെയ്തു. പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് മഹാത്മാഗാന്ധിയോട് മോദിയ്ക്ക് താല്‍പ്പര്യമുണ്ടായിരുന്നോയെന്നും രാമചന്ദ്രഗുഹ ചോദിച്ചു. ഗാന്ധി ജീവിച്ചിരുന്നെങ്കില്‍ സിഎഎയെ തീര്‍ച്ചയായും എതിര്‍ക്കുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിയെ തെറ്റായി പരാമര്‍ശിക്കുന്നത് അദ്ദേഹത്തോട് ചെയ്യുന്ന കടുത്ത വഞ്ചനയാണെന്നും രാമചന്ദ്രഗുഹ പറഞ്ഞു.

സിഎഎയ്‌ക്കെതിരെ പ്രതിഷേധിക്കാത്തതില്‍ സബര്‍മതി ആശ്രമത്തെയും ഗുജറാത്ത് വിദ്യാപിതത്തെയും രാമചന്ദ്ര ഗുഹ രൂക്ഷമായി വിമര്‍ശിച്ചു. പ്രധാനമന്ത്രിയായതിനുശേഷം സബര്‍മതി ആശ്രമം മോദിയില്‍ നിന്നൊരു അകലം പാലിക്കേണ്ടതായിരുന്നു.

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം ഒഴികെയുളള അഭയാര്‍ഥികള്‍ക്ക് മാത്രം പൗരത്വം നല്‍കുന്ന സിഎഎ ആക്ട് യുക്തിരഹിതവും അധാര്‍മികവുമാണ്. ഭരണഘടനയിലും അഹിംസയിലും വിശ്വസിക്കുന്ന, ധാര്‍മ്മികമായി നേരുള്ള ഏതൊരു വ്യക്തിയും അതിനെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

മോദിക്കും ഷായ്ക്കും മുമ്പ് ഇവിടെ ഗുജറാത്ത് ഉണ്ടായിരുന്നു. അവര്‍ക്കു ശേഷവും ഗുജറാത്ത് നിലനില്‍ക്കും എന്നത് ഓര്‍ക്കണം
രാമചന്ദ്രഗുഹ

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സുപ്രീംകോടതി ഈ നിയമത്തെ ഉയര്‍ത്തിപ്പിടിച്ചാലും നമ്മള്‍ ചെറുക്കണം, പക്ഷേ അഹിംസയാകണം നമ്മുടെ പ്രതിഷേധ മാര്‍ഗം. ദില്ലിയിലെ ഷഹീന്‍ ബാഗില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും രാമചന്ദ്ര ഗുഹ വിമര്‍ശിച്ചു.

'ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് നേതാക്കളുടെ ഭാഷാ പ്രയോഗത്തിലെ അക്രമം നമ്മള്‍ കാണാതെ പോകരുത്. ഷഹീന്‍ ബാഗിലെ സ്ത്രീകളെക്കുറിച്ച് അമിത്ഷാ നടത്തിയ പരാമര്‍ശം തീര്‍ത്തും ഭരണഘടനാ വിരുദ്ധമാണ്. ജനാധിപത്യ രീതിയാണ് ഇവിടെ ഉള്ളതെങ്കില്‍ അമിത് ഷായെ ഒറ്റരാത്രികൊണ്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമായിരുന്നു. തന്റെ രാഷ്ട്രീയ എതിരാളികള്‍ക്കുനേരെ പ്രധാനമന്ത്രി മോദി അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നുണ്ടെന്നും ഗുഹ ആരോപിച്ചു.

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

SCROLL FOR NEXT