‘രാഹുലിനെ മലയാളികള്‍ ജയിപ്പിച്ചത് ദൗര്‍ഭാഗ്യകരം’ ; മോദി സ്വപ്രയത്‌നത്താല്‍ ഉയര്‍ന്നയാളെന്നും ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ 

‘രാഹുലിനെ മലയാളികള്‍ ജയിപ്പിച്ചത് ദൗര്‍ഭാഗ്യകരം’ ; മോദി സ്വപ്രയത്‌നത്താല്‍ ഉയര്‍ന്നയാളെന്നും ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ 

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചരിത്രകാരന്‍ രാമചന്ദ്രഗുഹ. രാഹുല്‍ ഗാന്ധിയെ മലയാളികള്‍ തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് അദ്ദേഹം കോഴിക്കോട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ സംവാദത്തില്‍ അഭിപ്രായപ്പെട്ടു. പാട്രിയോട്ടിസം വേഴ്‌സസ് ജിംഗോയിസം എന്ന വിഷയത്തില്‍ സംസാരിക്കവെയായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായ പരാമര്‍ശം. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ. എനിക്ക് വ്യക്തിപരമായി രാഹുല്‍ഗാന്ധിയോട് ഒരു അനിഷ്ടവുമില്ല. അദ്ദേഹം മാന്യനായ വ്യക്തിയാണ്. നല്ല പെരുമാറ്റത്തിന് ഉടമയാണ്. എന്നാല്‍ യുവ ഇന്ത്യക്ക് വേണ്ടത് അഞ്ചാം തലമുറ നാടുവാഴിയെയല്ല. അദ്ദേഹത്തെ വിജയിപ്പിക്കുകയെന്ന തെറ്റ് 2024 ലും മലയാളികള്‍ ആവര്‍ത്തിച്ചാല്‍ അത് നരേന്ദ്രമോദിക്ക് നല്‍കുന്ന മുന്‍തൂക്കമാണ്. മലയാളികള്‍ നിരവധി ഉജ്വലമായ കാര്യങ്ങള്‍ ഇന്ത്യക്ക് വേണ്ടി ചെയ്തിട്ടുണ്ട്. എന്നാല്‍ രാഹുല്‍ഗാന്ധിയെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്തുവെന്നതാണ് നിങ്ങള്‍ ചെയ്ത ഏറ്റവും ദുരന്തപൂര്‍ണമായ കാര്യം.

‘രാഹുലിനെ മലയാളികള്‍ ജയിപ്പിച്ചത് ദൗര്‍ഭാഗ്യകരം’ ; മോദി സ്വപ്രയത്‌നത്താല്‍ ഉയര്‍ന്നയാളെന്നും ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ 
‘ഗാന്ധിവധത്തിലെ സത്യങ്ങള്‍ മായ്ക്കുന്നു’;വെടിയേറ്റ് വീണതടക്കം സ്മൃതി ഗ്യാലറിയിലെ ചിത്രങ്ങള്‍ നീക്കിയതില്‍ ആഞ്ഞടിച്ച് തുഷാര്‍ ഗാന്ധി 

നരേന്ദ്രമോദിക്കുള്ള മുന്‍തൂക്കമെന്തെന്നാല്‍ അദ്ദേഹം രാഹുല്‍ഗാന്ധി അല്ലെന്നുള്ളതാണ്.അദ്ദേഹം സ്വപ്രയത്‌നത്താല്‍ ഉയര്‍ന്നുവന്ന നേതാവാണ്. ഒരു സംസ്ഥാനം 15 വര്‍ഷത്തോളം ഭരിച്ചയാളാണ്. അദ്ദേഹത്തിന് ഭരണപരിചയമുണ്ട്. അദ്ദേഹം കഠിനാധ്വാനിയാണ്,യൂറോപ്പില്‍ അവധിയാഘോഷിക്കുന്നയാളുമല്ല. ഞാനെല്ലാ ഗൗരവത്തോടെയുമാണ് ഇത് പറയുന്നത്. രാഹുല്‍ഗാന്ധി കൂടുതല്‍ ബുദ്ധിമാന്‍ ആയിരുന്നെങ്കിലും കൂടുതല്‍ കഠിനാധ്വാനി ആയിരുന്നെങ്കിലും യൂറോപ്പില്‍ അവധിക്ക് പോകുന്നയാള്‍ അല്ലായിരുന്നെങ്കിലും, ഒരു കുടുംബത്തുടര്‍ച്ചയിലെ അഞ്ചാം തലമുറ നേതാവെന്ന നിലയില്‍ സ്വയ പ്രയത്‌നത്താല്‍ ഉയര്‍ന്ന നേതാവിനെ നേരിടുന്നതില്‍ പ്രതികൂലഘടകങ്ങളുണ്ട്.

‘രാഹുലിനെ മലയാളികള്‍ ജയിപ്പിച്ചത് ദൗര്‍ഭാഗ്യകരം’ ; മോദി സ്വപ്രയത്‌നത്താല്‍ ഉയര്‍ന്നയാളെന്നും ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ 
‘ഗാന്ധിവധത്തിലെ സത്യങ്ങള്‍ മായ്ക്കുന്നു’;വെടിയേറ്റ് വീണതടക്കം സ്മൃതി ഗ്യാലറിയിലെ ചിത്രങ്ങള്‍ നീക്കിയതില്‍ ആഞ്ഞടിച്ച് തുഷാര്‍ ഗാന്ധി 

എന്തുകൊണ്ടാണ് നരേന്ദ്രമോദി എപ്പോഴും നെഹ്‌റുവിനെ കൊണ്ടുവന്ന് വിമര്‍ശിക്കുന്നത്. നെഹ്‌റുവാണ് കാശ്മീരില്‍ അത് ചെയ്തത്. ചൈനാ കാര്യത്തില്‍ ഇത്തരത്തില്‍ ചെയ്തത്, മുത്തലാഖില്‍ അങ്ങനെ ചെയ്തത് എന്നെല്ലാം പറയുന്നത്. കാരണം രാഹുല്‍ഗാന്ധി എതിര്‍വശത്തുള്ളതുകൊണ്ടാണ്. അദ്ദേഹം ഇല്ലെങ്കില്‍ മോദിക്ക് അദ്ദേഹത്തിന്റെ നയങ്ങളെക്കുറിച്ചും അവയെങ്ങനെ പരാജയപ്പെട്ടെന്നും പറയേണ്ടി വരും. സോണിയ ഗാന്ധിക്കെതിരെയും രാമചന്ദ്രഗുഹ വിര്‍ശനമുന്നയിക്കുന്നു. നിങ്ങള്‍ ഡല്‍ഹിയിലുണ്ട്. നിങ്ങളുടെ അധികാരമണ്ഡലം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്.എന്നാല്‍ മുഖസ്തുതിക്കാര്‍, നിങ്ങളാണ് ബാദ്ഷായെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. ഇടതുപക്ഷത്തെയും രാമചന്ദ്രഗുഹ വിമര്‍ശിക്കുന്നു. ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ കാപട്യമെന്തെന്നാല്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍ അവര്‍ മറ്റ് രാജ്യങ്ങളെ സ്‌നേഹിക്കുന്നുവെന്നതാണ്. ലോകത്ത് ദേശീയതാ വികാരം കരുത്താര്‍ജിക്കുകയും ഇസ്ലാമിക മത മൗലികവാദം ശക്തിപ്പെടുകയും ചെയ്യുന്നതാണ് ഇന്ത്യയില്‍ ഹിന്ദുത്വ കുതിപ്പിന് കാരണമാകുന്നതെന്നും രാമചന്ദ്രഗുഹ പറയുന്നു.

logo
The Cue
www.thecue.in